ചാവക്കാട്: സഞ്ചാരികള്‍ക്ക് സവാരിക്കായി കൊണ്ടു വന്ന കുതിര സവാരികിടെ കുഴഞ്ഞു വീണു ചത്തു. ബ്‌ളാങ്ങാട് ബീച്ചില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കുതിരസവാരിക്കും റൈഡിങ്ങിനുമാണ്  കുതിരയെ ബീച്ചില്‍ കൊണ്ടു വന്നിരുന്നത്. വിഷു പ്രമാണിച്ച് ഏതാനും ദിവസങ്ങളായി മൂന്ന് കുതിരകള്‍ ബീച്ചില്‍ ഉണ്ടായിരുന്നു. . നഗരസഭയുടെയും മറ്റും ബന്ധപ്പെട്ടവരുടെയും അനുവാദമില്ലാതെയാണ് ഇവിടെ കുതിര സവാരി നടത്തിവന്നിരുന്നത്. 100 രൂപ മുതല്‍ കുതിര സവാരിക്ക് ഈടാക്കിയിരുന്നതായി പറയുന്നു. ആവശ്യമായ ഭക്ഷണവും വിശ്രമവും ലഭിക്കാത്തതാവാം കുതിര ചാവാന്‍ കാരണമായത്. കുതിരയുടെ ജഡം ഏറെ വൈകിയും ബീച്ചില്‍ തന്നെ കിടക്കുകയാണ്. ബന്ധപ്പെട്ടവരെയാരെയും കാണുന്നില്ല. പോസ്റ്റുമോര്‍ട്ടം ചെയ്താലെ ചാവാനുള്ള കാരണം വ്യക്തമാവൂ.16-04-16 horse