Select Page

Day: November 15, 2018

നിര്‍ധന രോഗിക്ക് സാന്ത്വനമായി താലൂക്ക് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി

ചാവക്കാട് : നിര്‍ധന രോഗിക്ക് സാന്ത്വനമായി ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങൾ ഈടാക്കുന്ന ശസ്ത്രക്രിയയാണ് താലൂക്ക് ആശുപത്രിയിലെ യുവ ഡോക്ടര്‍മാര്‍ നിര്‍ധന യുവാവിന്‌ ചെയ്ത് നൽകിയത്. മണലൂർ പാലാഴി കണിയാംപറമ്പിൽ സുധീഷിന്‍റെ(43) ചര്‍മ്മം നീങ്ങി ഗുരുതരമായി പഴുപ്പ് ബാധിച്ച കാല്‍ പാദത്തിലാണ് പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്. ഡോ സുമിൻ സുലൈമാന്റേയും ഡോ ജയദേവന്റെയും നേതൃത്വത്തിലായിരുന്നു സര്‍ജറി. മൂന്നു മാസം മുൻപാണ് സുധീഷിന് വാഹനാപകടത്തെ തുടര്‍ന്ന് കാലിൽ പൊട്ടലും മുട്ടിന് താഴേക്ക് ചർമ്മവും നഷ്ടപ്പെട്ടത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സുധീഷിനു പ്രാഥമിക ഘട്ട ചികിത്സക്ക് തന്നെ എഴുപതിനായിരം രൂപയോളം ചെലവായി. പിന്നീട് ആശുപത്രി അധികൃതര്‍ പ്ലാസ്റ്റിക സർജറി നടത്തുന്നതിനു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കാണിക്കാൻ നിർദേശിക്കുകയായിരുന്നു. എന്നാല്‍ ലക്ഷങ്ങള്‍ ചിലവുവരുന്ന സര്‍ജറി നടത്താന്‍ സാമ്പത്തിക സ്ഥിതി ഇല്ലാതിരുന്ന സുധീഷ്‌ താലൂക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു. സർജൻമാരായ ഡോ. സുമിൻ സുലൈമാന്റേയും ഡോ. ജയദേവന്റെയും നേതൃത്വത്തിൽ രണ്ട് മണിക്കൂർ...

Read More

വനിതകളുടെ കൈക്കരുത്തിൽ ചാവക്കാട് ഉയരുന്നത് 26 വീടുകൾ

ചാവക്കാട് :  നഗരസഭയിലെ ഒരുകൂട്ടം വനിതകളുടെ കൈക്കരുത്തിൽ ഉയരുന്നത് 26 വീടുകൾ. വീടിന്റെ തറ മുതൽ മേൽക്കൂര വാർപ്പുവരെയുള്ള എല്ലാ പ്രധാന നിർമാണജോലികളും വനിതകളാണ് ചെയ്യുന്നത്.  എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കുന്ന പി.എം.എ.വൈ. – ലൈഫ് പദ്ധതിയുടെ ഭാഗമായാണ് വനിതകൾ വീടുകൾ നിർമിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സർക്കാരിൽനിന്നുള്ള തുക ലഭിച്ചാലും വീടുനിർമാണം പൂർത്തിയാക്കാൻ കഴിയാത്ത സാമ്പത്തികപ്രയാസമുള്ള 26 കുടുംബങ്ങൾക്കാണ് നഗരസഭയുടെ നേതൃത്വത്തിൽ വനിതാ തൊഴിലാളികൾ വീട് നിർമിച്ചുനൽകുന്നത്. ഇതിനായി രൂപവത്കരിച്ച വനിതകളുടെ ഗൃഹശ്രീ കൂട്ടായ്മ നഗരസഭയിൽ വീടുകളുടെ നിർമാണം നടത്തിവരികയാണ്. 11 പേരടങ്ങുന്ന രണ്ട് ഗൃഹശ്രീ യൂണിറ്റുകളാണ് ഇതിനായി നഗരസഭയിലുള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചാവക്കാട് നഗരസഭയാണ് ഈ തൊഴിലാളികൾക്കുള്ള ദിവസക്കൂലി നൽകുന്നത്. 270 രൂപയാണ് ഒരാൾക്ക് കൂലി ലഭിക്കുക. 53 ദിവസമാണ് ഒരുവീടിനുള്ള നിർമാണസമയം. മണത്തല ചാപ്പറമ്പ് ചെറുപ്രാപ്പൻ ഷീലയുടെ വീടിന്റെ മേൽക്കൂരയുടെ വാർപ്പിനുള്ള തട്ടടിക്കുന്ന ജോലിയാണ് ഇവരിപ്പോൾ ചെയ്യുന്നത്. പാലയൂർ സ്വദേശി ടി കെ...

Read More

പ്രമേഹത്തിനെതിരെ ബോധവത്ക്കരണവുമായി കണ്‍സോള്‍

ചാവക്കാട്:  കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ലോകപ്രമേഹ ദിനത്തിന്റെ ഭാഗമായി  പ്രമേഹരോഗ ബോധവല്‍ക്കരണത്തിനായി  പ്രചരണ റാലി നടത്തി. ചാവക്കാട് എസ്.ഐ. കെ.ജി ജയപ്രദീപ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രമേഹ രോഗത്തിനെതിരെയുള്ള ബോധവത്ക്കരണ ശബ്ദ സന്ദേശവും ലഘുലേഖ വിതരണവും നടന്നു. ചാവക്കാട് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.എ. മഹേന്ദ്രന്‍ ലഘുലേഖ സന്ദേശം വിതരണോദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് എം.കെ നൗഷാദ് അലി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജമാല്‍ താമരത്ത്, പി.വി.അബ്ദു,ഹക്കീം ഇമ്പാറക്, കെ. ഷംസുദ്ധീന്‍, പി.പി. അബ്ദുസലാം, വി.എം.സുകുമാരന്‍, പി.എം. അബ്ദുല്‍ ഹബീബ്, സി.എം. ജനീഷ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം...

Read More

വികസനക്കുതിപ്പില്‍ ചാവക്കാട് നഗരസഭ

ചാവക്കാട് : വികസനക്കുതിപ്പില്‍ ചാവക്കാട് നഗരസഭ. ആയുര്‍വേദ ഹോമിയോ ഡിസ്പന്‍സറികള്‍ ഇനി ഒരു കെട്ടിടത്തില്‍. ചാവക്കാട് നഗരത്തിന് വായനശാല യാഥാര്‍ത്യ മാകുന്നു. എല്ലാവര്‍ക്കും പാര്‍പ്പിടം ഭവനങ്ങള്‍ കൈമാറുന്നു. ആയുർവേദ-ഹോമിയോ ഡിസ്‌പെൻസറിക്കും കൃഷിഭവനും വേണ്ടിയുള്ള നഗരസഭയുടെ പുത്തൻ ഇരുനില കെട്ടിടം നഗരസഭ ഓഫീസിനോട് ചേർന്ന് 60 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബർ ഒന്നിന് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കുമെന്ന് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ പത്രസമ്മേളനത്തിൽ അറിയിച്ചു. നഗരസഭയുടെ പ്രഥമ ഉപാധ്യക്ഷൻ ആർ.കെ. ഉമ്മറിന്റെ പേരാണ് അനക്‌സ് കെട്ടിടത്തിന് നൽകുന്നത്. നഗരസഭയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി മറ്റ് മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും നടക്കുന്നുണ്ട്. അന്തരിച്ച സിനിമാ സംവിധായകനും ചാവക്കാട്ടുകാരനുമായ കെ.ആർ. മോഹനന്റെ നാമധേയത്തിൽ വഞ്ചിക്കടവിലെ കുട്ടികളുടെ പാർക്കിന് സമീപം നിർമിച്ച വായനശാലയുടെ ഉദ്ഘാടനമാണ് ഇതിലൊന്ന്. നഗരഹൃദയത്തിൽ ഒരു വായനശാല എന്ന ചിരകാല ആവശ്യമാണ് ഒമ്പത് ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന വായനശാലയുടെ ഉദ്ഘാടനത്തോടെ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2018
S M T W T F S
« Oct   Dec »
 123
45678910
11121314151617
18192021222324
252627282930