Select Page

Day: January 10, 2019

ഫ്ളക്സ് ന് തീ പിടിച്ചു – പുകയിൽ ശ്വാസം മുട്ടി മുപ്പതോളം പേർ ചികിത്സയിൽ

ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് കൂട്ടിയിട്ട ഫ്ലക്സു ബോർഡുകൾക്ക് തീപിടിച്ച് കെട്ടിടത്തിനകത്തേക്ക് തള്ളിക്കയറിയ പുകയിൽ ശ്വാസംമുട്ടി കുടുംബശ്രീ ചെ‍യർപേഴ്സനുൾപ്പടെ മുപ്പതോളം പേർ ചികിത്സയിൽ. സംഭത്തിനിടയിൽ പരിഭ്രാന്തയായി ജനൽ വഴി പുറത്തേക്ക് ചാടിയ വീട്ടമ്മക്കും പരിക്ക്. വ്യാഴാഴ്ച്ച ഉച്ചക്ക് 12ഓടെ പുന്നയൂർ പഞ്ചായത്തിൻറെ മൂന്നാം നിലയിൽ 120 ഓളം സ്ത്രീകൾ പങ്കെടുത്ത യോഗത്തിനിടയിലാണ് സംഭവം. പഞ്ചായത്ത് കുടുംബശ്രീയുടെ കീഴിൽ ലിങ്കേജ് ലോൺ എടുത്ത അയൽക്കൂട്ടങ്ങൾക്കുള്ള പലിശ സബ്സിഡി വിതരണവും കുടുംബശ്രീ ക്ലാസിൻറെ രണ്ടാം ഘട്ടവും നടക്കുകയായിരുന്നു. പഞ്ചായത്തിലെ കുടുംബശ്രീ യൂനിറ്റ് അക്കൗണ്ടൻറ് ടി.എസ്. സ്മിത സംസാരിച്ച് കൊണ്ടിരിക്കെയാണ് ജനൽ വഴി അകത്തേക്ക് കറുത്ത പുക എത്തിയത്. നിമിഷം കൊണ്ട് ആർക്കും കണ്ണ്തുറക്കാനും ശ്വാസവലിക്കാനുമാവാത്ത അവസ്ഥയായി. . എന്താണ് സംഭവിക്കുന്നതറിയാതെ എല്ലാവരും ഉച്ചത്തിൽ കരയാൻ തുടങ്ങി. താഴേക്കുള്ള കോണിപ്പടികൾ കാണാതെ പലരും നാല് ഭാഗത്തേക്കും പരക്കം പാഞ്ഞു. കെട്ടിടത്തിനാണ് തീ കത്തുന്നതെന്ന് കരുതിയ എടക്കഴിയൂർ സ്വദേശി നാലകത്ത് ഷഹന (36) മൂന്നാം...

Read More

കൈ പിടിച്ചുയർത്തിയ കടലിന്റെ മക്കൾക്ക് തിരുവത്രയുടെ ഐക്യദാർഢ്യം

ചാവക്കാട് : കരിമണൽ ഖനനം മൂലം ദുരിതമനുഭവിക്കുന്ന കൊല്ലം ജില്ലയിലെ ആലപ്പാട് നിവാസികൾക്ക് തിരുവത്രയിലെ യുവാക്കളുടെ ഐക്യദാർഢ്യം. സ്കോര്പിയോൺ തിരുവത്ര പ്രതിഷേധ ജ്വാല തെളിയിച്ചു. ക്ലബ് ഭാരവാഹികളായ ഷാഹിർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മുക്താർ, മിർഷാദ് എന്നിവർ സംസാരിച്ചു. ക്രെസന്റ് കലാകായിക, സാംസ്കാരിക വേദി ചീനിച്ചുവട് സെന്ററിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലക്ക് പ്രസിഡന്റ് ജാഫർ, സെക്രട്ടറി അഷ്റാക്, ട്രഷറർ ഹസീബ്, റംഷാദ്, സഈദ്, രക്ഷാധികാരികളായ ഷാഫി കെ.കെ. ഷഫീർ, ജി.സി.സി. സെക്രട്ടറി നിയാസ് പി.എം തുടങ്ങിയവർ നേതൃത്വം നൽകി....

Read More

ചാനലുകൾ കവർന്ന ജീവിതത്തിലെ പ്രൈം ടൈം തിരിച്ചുപിടിക്കണം – ഗോപിനാഥ് മുതുകാട്

ചാവക്കാട് : രാജ സീനിയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലി(രാജായനം) ആഘോഷിച്ചു. മജിഷൻ ഗോപിനാഥ് മുതുകാട്. ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ പ്രൈം ടൈം ആണ് വൈകുന്നേരം 7 മുതൽ 9 മണി വരെയുള്ള സമയം. ഇപ്പോഴത് ടീവി ചാനലുകളുടെ പ്രൈം ടൈം ആണ്. അത് തിരിച്ചു പിടിക്കാനും, കുടുംബത്തിന്റെ ഒന്നിച്ചിരിക്കലിന്റെ പ്രൈം ടൈം ആക്കാനും മുതുകാട് രക്ഷിതാക്കളെ ഉത്ബോധിപിച്ചു. പ്രിൻസിപ്പൽ ഷമീംബാവ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജിങ് ട്രസ്റ്റി എ അബ്ദുൽ ഹസീബ് അധ്യക്ഷത വഹിച്ചു. രാജ ഐലൻഡ് ചേറ്റുവ ഡോ. തുഷാര, എ അബ്ദുൽ റഫീഖ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് ഗേൾ നേഹ നെസറിൻ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ...

Read More

ഡ്രാഗൺ കരാട്ടെ ക്ളബ് ഉമോജ -2019ന് ഉജ്ജ്വല പരിസമാപ്തി

ചാവക്കാട് : ഡ്രാഗൺ കരാട്ടെ ക്ലബ് ഇരുപതാം വാർഷിക ആഘോഷങ്ങൾക് (ഉമോജ –2019) ഉജ്വല പരിസമാപ്തി. കരാട്ടെ, യോഗ അധ്യാപനത്തിൽ ഇരുപത് വർഷം പിന്നിട്ട മന്ദലാംകുന്ന് സ്വദേശി സെൻസായ് മുഹമ്മദ്‌ സ്വാലിഹ് മുഖ്യപരിശീലകനായ അക്കാദമിയുടെ ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിന്ന  ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട്  നടന്ന ഉമോജ – 2019  ഗുരുവായൂർ എം എൽ എ കെ വി  അബ്ദുൽ കാദർ ഉദ്‌ഘാടനം ചെയ്തു. കലാ കായിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിച്ച പരിപാടിയിൽ കഴിഞ്ഞ വർഷം ബ്ലാക് ബെൽറ്റ്‌ കരസ്ഥമാക്കിയവർക്കുള്ള സർട്ടിഫിക്കേറ്റ് വിതരണവും ഇരുപതാം വാർഷികോപഹാരമായി പുറത്തിറക്കുന്ന ഖലൂരിക സുവനീർ പ്രകാശനവും നടന്നു. തുടർന്ന്, വിദ്യാർത്ഥികളുടെ കലാ പ്രകടനവും കരാട്ടെ യോഗ പ്രദർശനവും അരങ്ങേറി. ആയോധന കല അഭ്യസിപ്പിക്കുന്നതിൽ ഇരുപത് വർഷം പിന്നിടുന്ന സെൻസായ് മുഹമ്മദ്‌ സ്വാലിഹിന് ചാവക്കാട് സർക്കിൾ ഇൻസ്‌പെക്ടർ ഗോപകുമാർ പൊന്നാട അണിയിച്ചു ആദരിച്ചു. വടക്കേകാട് സബ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2019
S M T W T F S
 12345
6789101112
13141516171819
20212223242526
2728293031