Select Page

Month: March 2019

പോലീസ് വിലങ്ങുവെച്ച കവർച്ചക്കേസിലെ പ്രതി വിലങ്ങോടെ രക്ഷപ്പെട്ടു

ഗുരുവായൂർ:പൂരപ്പറമ്പിൽനിന്ന്‌ അറസ്റ്റുചെയ്ത് വിലങ്ങു വെച്ച പ്രതിയെ പോലീസിനെ ആക്രമിച്ച് മോചിപ്പിച്ചു. സംഘത്തിലെ ഒരാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. രക്ഷപെട്ട പ്രതിയെ പിടികൂടാനായില്ല. ചാലക്കുടി ഹൈവേയിൽ പിടിച്ചുപറി കേസിലെ പ്രതി ചാവക്കാട് തിരുവത്ര കൊപ്ര വീട്ടിൽ ഫസലു(35)ആണ് പോലീസിന്റെ കൈയിൽനിന്ന് രക്ഷപ്പെട്ടത്. പ്രതിയെ രക്ഷപ്പെടുത്താനെത്തിയ സംഘത്തിൽപ്പെട്ട ഗുരുവായൂർ നാരങ്ങേത്ത് പറമ്പ് കൃഷ്ണവിഹാറിൽ ആനന്ദിനെ(20) പോലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാത്രി മുതുവട്ടൂരിൽ ഭരണിയാഘോഷത്തിനിടെയാണ് സംഭവം. പിടിച്ചുപറി കേസിൽ പിടികിട്ടാപ്പുള്ളിയായ ഫസലു ഗുരുവായൂരിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് ചാലക്കുടി പോലീസ് ഇവിടെ എത്തിയത്. ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലെ പോലീസുകാരുടെ സഹായത്തോടെ ഭരണിയാഘോഷത്തിനിടയിൽനിന്ന് ഫസലുവിനെ പിടികൂടി. അറസ്റ്റുചെയ്തശേഷം വിലങ്ങുവെച്ച് ആൾക്കൂട്ടത്തിനിടയിലൂടെ പ്രതിയെ കൊണ്ടു പോകുമ്പോഴാണ് ഒരു സംഘമാളുകൾ പോലീസിനെ ആക്രമിച്ചത്. ഇവരും പോലീസും തമ്മിലുള്ള മൽപ്പിടിത്തത്തിനിടെ ഫസലു പിടിവിട്ടോടി. സംഭവത്തിൽ 25 ഓളം ആളുകളുടെ പേരിൽ കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന ആനന്ദിനെ ചൊവ്വാഴ്ച വൈകീട്ടാണ്...

Read More

ഭർത്താവിന് പിറകെ ഭാര്യയും ദുബായിൽ മരിച്ചു

വടക്കേകാട് : കഴിഞ്ഞ ദിവസം ദുബായിൽ മരിച്ച വടക്കേകാട് നാറാണത്ത് യൂസുഫ്(60) ന്റെ ഭാര്യ ആരിഫ (50)നിര്യാതയായി. ദുബായി ആശുപത്രിയിൽ ചികിത്‌സയിലിരിക്കെ ശനിയാഴ്ചയാണ് യൂസുഫ് മരിച്ചത്. ഇന്നലെ മൃതദേഹം നാട്ടിൽ എത്തിച്ചു ഖബറടക്കി. ചികിത്‌സയിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ പരിചരിക്കാൻ ദുബായിൽ എത്തിയതായിരുന്നു ആരിഫ. നിസ്കാരത്തിനായി അംഗശുദ്ധി വരുത്താൻ പോയ ആരിഫ കാൽ വഴുതി വീണ് തലക്ക് പരിക്കേറ്റ് അബോധവസ്ഥയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഭർത്താവ് യൂസുഫ് മരിച്ചതും ഖബറടക്കം കഴിഞ്ഞതും. ആരിഫയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു. മക്കൾ : നാഷിദ്, റാഫിൻ, ആയിഷ, അഷീക. മരുമകൾ :...

Read More

ഉത്സവത്തിൽ കുഴഞ്ഞ് വീണ് മരിച്ചു

ഗുരുവായൂർ : കാരക്കാട് പരേതനായ പുന്ന ശങ്കുരു മകൻ സത്യൻ (51) കോതകുളങ്ങര ക്ഷേത്രം താഴെ കാവ് ഉത്സവത്തിൽ ചെണ്ടമേളത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു. സംസ്കാരം നാളെ ബുധൻ ഉച്ചയ്ക്ക് 11 മണിയ്ക്ക് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ. മാതാവ് : അമ്മു. ഭാര്യ: അമ്പിളി. മക്കൾ: അശ്വിൻ,...

Read More

ഉത്സവത്തിനിടെ സംഘര്‍ഷം-യുവാവിന് കുത്തേറ്റു

വടക്കേക്കാട് : കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലക്കിടെ യുവാവിന് കുത്തേറ്റു.കൗക്കാനപ്പെട്ടി ആണ്ടത്ത് പറമ്പില്‍ ഷെഫീര്‍ (22) നാണ് കുത്തേറ്റത്. പരുക്കേറ്റ ഷഫീറിനെ കുന്നംകുളം റേയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കേക്കാട് പൊലീസ് അന്വേഷണം...

Read More

അറഹ്മ ചാരിറ്റബിൾ ട്രസ്റ്റ്‌ അഷറഫ് വിദ്യാഭ്യാസ അവാർഡ് നൽകും

ഷാർജ : അറഹ്മ ചാരിറ്റബിൾ ട്രസ്റ്റ്‌ നൽകി വന്ന വിദ്യാഭ്യാസ അവാർഡ് യു എ ഇ യിൽ വാഹനാപകടത്തിൽ മരിച്ച അഷ്‌റഫിന്റെ പേരിൽ നൽകാൻ അറഹ്മ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ ബോഡി തീരുമാനിച്ചു. ട്രസ്റ്റിന്റെ ട്രഷറർ ആയിരുന്നു അഷറഫ്. പുതിയ ഭാരവാഹികളായി മൂസഹാജി (പ്രസിഡണ്ട്), കരീം ഹാജി ( വൈ.പ്രസിഡണ്ട് ), K.H.താഹിർ ( ജനറൽ സെക്രട്ടറി), എ കെ നെജുമു, ടി എ കോയ (സെക്രട്ടറിമാർ ), കെ പി സക്കറിയ (ട്രഷറർ ), എ എ ഷിഹാബ് (ജോയിന്റ് ട്രഷറർ), എം എ മൊയ്‌ദീൻഷാ ( ചീഫ് കോഡിനേറ്റർ ) എന്നിവരെ തിരഞ്ഞെടുത്തു. മൂസക്കുട്ടി ഹാജി അധ്യക്ഷത...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2019
S M T W T F S
« Feb   Apr »
 12
3456789
10111213141516
17181920212223
24252627282930
31