Select Page

Month: June 2019

ചേറ്റുവ ബുസ്താനുൽ ഉലൂം മദ്രസ്സയിൽ പ്രവേശനോത്സവം

ചേറ്റുവ: ചേറ്റുവ ഇൻഫത്തുൽ ഇസ്ലാം സംഘം ബുസ്താനുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസ്സയിൽ പ്രവേശനോത്സവം നടത്തി.   ചേറ്റുവ ജമാഅത്ത്  ഖത്തീബ് സലി ഫൈസി അടിമാലി ഉദ്ഘാടനം ചെയ്തു. മദ്രസ്സ പ്രസിഡന്റ് വി.പി.അബ്ദുൾ ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുൾ റൗഫ് ബാഖവി പ്രാർത്ഥന നടത്തി. മദ്രസ്സ സെക്രട്ടറി പി.എം. അബ്ദുൾ കലാം സ്വാഗതം പറഞ്ഞു. പുതുതായി ഒന്നാം ക്ലാസ്സിൽ ചേർന്ന വിദ്യാർത്ഥികൾക്ക് സയ്യിദ് വി.ടി എസ്.പൂക്കോയ തങ്ങൾ ആദ്യാക്ഷരം ചൊല്ലി കൊടുത്തു. മദ്രസ്സ സദർ മുഅല്ലിം കെ.എ. അലി മുസ്ല്യാർ മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി സുബൈർ വലിയകത്ത്, മദ്രസ്സ ജോയിൻ സെക്രട്ടറി വി.ടി കമറുദ്ദീൻ, വൈസ് പ്രസിഡന്റുമാരായ കെ.വി അബ്ദുൾ ഖാദർ ഹാജി, ആർ.എം അബ്ദുൾ റസാക്ക് ഹാജി, ജോയിന്റ് സെക്രട്ടറി ആർ.കെ. കെബീർ ഹാജി, എം എസ് വൈ എസ് പ്രസിഡന്റ് ആർ.കെ മുസ്തഫ, സഹോദര കൂട്ടായ്മ പ്രതിനിധി റിയാസ് ഇബ്രാഹിം, ചേറ്റുവ നേർവഴി കൂട്ടായ്മ...

Read More

കടലിൽ മത്സ്യബന്ധനത്തിനിടെ തെഴിലാളി മരിച്ചു

ചാവക്കാട്: കടലിൽ മത്സ്യബന്ധനത്തിനിടെ തെഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പുത്തൻകടപ്പുറം എ സി പടി കിഴക്ക് വശം താമസിക്കുന്ന ചിങ്ങ നാത്ത് റഹ് മത്തലി (58) ആണ് മരിച്ചത്. ഇന്ന് പുലർച്ച 4 മണിയോടെ ചേറ്റുവയിൽ കടലിൽ മത്സ്വബന്ധനത്തിന് പോയ റഹ്മത്തലി വള്ളത്തിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. എടക്കഴിയൂർ സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള ‘മാമ്പഴം, എന്ന വള്ളത്തിൽ വെച്ച് ബളാങ്ങാട് പടിഞ്ഞാറ് വെച്ചാണ് സംഭവം. 42 തൊഴിലാളികളുമായി മത്സ്യ ബന്ധനം നടത്തവെ വല കയറ്റുന്ന സമയം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഏങ്ങണ്ടിയൂർ എം ഐ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുനക്കകടവ് കോസ്റ്റൽ പോലീസിന്റെ നടപടിക് ശേഷം ബോഡി ചാവക്കാട് താലൂക്ക് ആശുപത്രി യിലേക്ക് മാറ്റി. കബറടക്കം നാളെ പുതിയറ പള്ളി കബർ സ്ഥാനിൽ നടക്കും. ഭാര്യ: കൗലത്ത്. മക്കൾ റഫീക്ക്, റഹീന. മരുമക്കൾ: റഹീം,...

Read More

എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവ് സെപ്തംബര്‍ 12,13,14 ചാവക്കാട്

ചാവക്കാട് : കലയുടെയും സാഹിത്യത്തിന്‍റെയും വിസ്മയ വിലാസങ്ങളുമായി ചാവക്കാട് വിരുന്നെത്തുന്ന എസ്‌.എസ്‌.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ പ്രഖ്യാപന സമ്മേളനം ചാവക്കാട് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. കേരളത്തിനകത്തും പുറത്തുമായി 17 ജില്ലകളില്‍ നിന്നുള്ള രണ്ടായിരം മത്സരാര്‍ത്ഥികള്‍ നൂറിലധികം ഇനങ്ങളില്‍ ഏഴ് വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്ന സംസ്ഥാന സാഹിത്യോത്സവ് സെപ്തംബര്‍ 12,13,14 തിയ്യതികളിലായി ചാവക്കാട് നടക്കും. എസ്.വൈ.എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ അബ്ദുല്‍ അസീസ് നിസാമി വരവൂരിന്‍റെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹിയുദ്ദീന്‍കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് സി.കെ റാഷിദ് ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്‍റ് സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍ ജഅഫര്‍, സെക്രട്ടറിയേറ്റംഗം കെ.ബി ബഷീര്‍ മുസ്ലിയാര്‍, സമസ്ത ജില്ലാ...

Read More

അമ്മ വായനക്ക് തുടക്കം

പുന്നയൂർക്കുളം : പഞ്ചായത്തിന്റ തീരദേശ മേഖലയിൽ അമ്മ വായനക്ക് തുടക്കമായി. പഞ്ചായത്തിലെ സാക്ഷരതാ തുടർവിദ്യാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായിട്ടാണ് അമ്മ വായന സംഘടിപ്പിച്ചത്. തീരദേശ വാർഡുകളിലെ അക്ഷര സാഗരം പഠനകേന്ദ്രങ്ങൾ വഴിയാണ് അമ്മ വായന നടപ്പിലാക്കുന്നത്. കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള ലൈബ്രറി പുസ്തകങ്ങൾ വായനക്കായി അമ്മമാർക്ക് വിതരണം ചെയ്തു. വായന കഴിഞ്ഞ് പുസ്തകങ്ങൾ തിരിച്ച് ഏൽപ്പിക്കുമ്പോൾ പുതിയവ നൽകും. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സാക്ഷരതാ പഠിതാക്കൾക്ക് ഓരോ ദിവസവും ഒരു കഥ സാക്ഷരതാ ടീച്ചർ വായിച്ചു കേൾപ്പിക്കും. കുമാരൻപടിയിൽ നടന്ന അമ്മ വായന പഞ്ചായത്ത് പ്രസിഡണ്ട് എ.ഡി. ധനീപ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. റിട്ടയേർഡ് അദ്ധ്യാപിക പി കെശാന്ത, പി എൻ പണിക്കർ അനുസ്മരണം നടത്തി. സാക്ഷരതാ പ്രേരക് ബിജോയ് പെരുമാട്ടിൽ, സാക്ഷരതാ ഇൻസ്ട്രക്റ്റർ ദിവ്യ സുജിത്ത്, സി.ഡി.എസ് അംഗം എൻ.വി ബിന്ദു എന്നിവർ...

Read More

മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തിൽ പെട്ട് രണ്ടുപേർക്ക് പരിക്ക്

ചാവക്കാട്: ചേറ്റുവ അഴിമുഖത്ത് നിന്നും കടലിൽ മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തിൽ പെട്ടു രണ്ടുപേർക്ക് പരിക്കേറ്റു. പുത്തൻ കടപ്പുറം സ്വദേശി ആലിപ്പരി ഉണ്ണിമോന്റെ ഉടമസ്ഥതയിലുള്ള ഭഗവതി എന്ന വള്ളമാണ് അഴിമുഖത്തിന് പടിഞ്ഞാറ് വെച്ച് ശക്തിയായ തിരമാലയിൽ അപകടത്തിൽ പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ കൊല്ലം കരുനാഗ പ്പള്ളി സുരേഷ് കുമാർ (46), പുത്തൻകടപ്പുറം പണിക്കൻ സുബ്രഹ്‌മണ്യൻ (54) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ മുതുവട്ടൂർ രാജ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ് അപകടം സംഭവിച്ചത്. അപകടത്തിൽ സുരേഷ് കുമാറിന് വലത്കാലിന്റെ എല്ല് പൊട്ടുകയും, സുബ്രഹ്മണ്യന്റെ നെറ്റിത്തടം പൊട്ടുകയുംചെയ്തിട്ടുണ്ട്. പരിക്ക് പറ്റിയവരെ മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ടി എം ഹനീഫ, നഗരസഭ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ കെ എച്ച് സലാം, മുൻചയർമാൻ എം ആർ രാധാകൃഷ്ണൻ, കെ.എം അലി എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു....

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2019
S M T W T F S
« May   Jul »
 1
2345678
9101112131415
16171819202122
23242526272829
30