Select Page

Day: July 30, 2019

പുന്ന നൗഷാദ് ഉൾപ്പെടെ നാലുപേർക്ക് വെട്ടേറ്റു

ചാവക്കാട്: പുന്നയിൽ അജ്ഞാത സംഘം നാല് പേരെ വെട്ടി പരിക്കേൽപിച്ചു. പുന്ന നൗഷാദ്, പുതുവീട്ടിൽ നിഷാദ്, സുരേഷ്, വിജീഷ് എന്നിവർക്കാണ് പരിക്കേറ്റത്.  ഇന്ന് വൈകീട്ട് 6.30 ഓടെ പുന്നയില്‍ വെച്ചാണ് സംഭവം. പുന്ന സെന്ററില്‍ സംസാരിച്ചിരിക്കുന്നതിനിടെ ഏഴ് ബൈക്കുകളിലായെത്തിയ മുഖംമൂടിധാരികളായ 14 അംഗ സംഘമാണ് ആക്രമണം നടത്തിയതത്രേ. നാലു പേരേയും ആദ്യം മുതുവുട്ടൂര്‍ രാജാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്നും അകലാട് നബവി, നായരങ്ങാടി നവോത്ഥാന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍, രാജാ ഹോസ്പിറ്റൽ ആംബുലൻസ് എന്നിവർ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചു. നൗഷാദിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. കഴുത്തിനും കാലിനും കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പൂര്‍വ്വവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More

വിജയഭേരി 2019 പ്രതിഭകളെ ആദരിച്ചു

തിരുവത്ര : തിരുവത്ര വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും പ്രതിഭകളെ ആദരിക്കകയും ചെയതു. വിജയഭേരി 2019 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പ്രശസ്ത സാഹിത്യകാരൻ കാക്കശേരി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് ടി.സി ഹംസ ഹാജി അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസർ പി എസ് ലതിക, അഡ്വ. കെ.ബി ഹരിദാസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ജനറൽ സെക്രട്ടറി മനയത്ത് യൂസഫ് ഹാജി, കൗൺസിലർ മാരായ പി.എം.നാസർ, സീനത്ത് കോയ, ഭാരവാഹികളായ എ.ഫാറൂഖ് ഹാജി, ടി.എം.എ സലാം, കെ.അബ്ദു റഹിമാൻ, ടി.എച്ച് അബുബക്കർ, ടി. വി. കമറുദീൻ, കെ.കെ.സഫർ ഖാൻ, ടി എ മുസ്തഫ, നിയാസ് അഹമ്മദ്, കെ.ഹംസ കുട്ടി, പി കെ സെയ്താലി കുട്ടി, ടി എം അബ്ദുറഹിമാൻ, എം.എം.മെയ്തുണ്ണി, ടി എ കോയ, മുജീ ബുദീൻ സെയ്ഫുള്ള, സി കെ മുഹസിൻ എന്നിവർ...

Read More

ജൂലൈ 30-യൂത്ത് ലീഗ് ദിനം

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത് പതിനഞ്ചാം വാർഡ് കമ്മിറ്റി യൂത്ത് ലീഗ് ദിനം ആചരിച്ചു. മുസ്ലിം ലീഗ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി എ കെ അബ്ദുൽ കരീം പതാക ഉയർത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് ജോ: സെക്രട്ടറി എ കെ ഫൈസൽ, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ജബ്ബാർ, സെക്രട്ടറി ബാദുഷ പള്ളത്ത്, വൈസ് പ്രസിഡണ്ട് കാദർ, ജോ: സെക്രട്ടറി, സുൽഫി യൂത്ത് ലീഗ് നേതാക്കളായ റിയാസ്, ഇബ്രാഹിം, റഷീദ്, അമീർ, ആഷിക്, ഷഹീർ, ബാസിത്ത്, എം എസ് എഫ് വൈസ് പ്രസിഡണ്ട് മുസ്തഫ തുടങ്ങിയവർ...

Read More

വാഹനാപകടം-സൈക്കിള്‍ യാത്രികന്‍ മരിച്ചു

ചാവക്കാട് : വാഹനാപകടം  സൈക്കിള്‍ യാത്രികന്‍ മരിച്ചു. ചാവക്കാട് ഒരുമനയൂര്‍ കരുവാരക്കുണ്ട്  പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പുത്താമ്പുള്ളി ഷംസുദ്ദീനാ(65)ണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ചാവക്കാട് കുന്നംകുളം റോഡിൽ ഹയാത്ത് ആശുപത്രിക്ക് സമീപമാണ് അപകടം സംഭവിച്ചത്.  ഉടന്‍ തന്നെ ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സൈക്കിൾ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി.  ആശുപത്രിക്കടുത്ത് വീട്ടില്‍ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു ഷംസുദ്ദീൻ. ഭാര്യ: സഫിയ. മക്കള്‍: അക്ബര്‍, അന്‍വര്‍, അഫ്‌സല്‍,...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

July 2019
S M T W T F S
 123456
78910111213
14151617181920
21222324252627
28293031