Select Page

Day: August 5, 2019

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്

എടക്കഴിയൂർ : ആറാംകല്ല് സെന്റെറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പാപ്പാളി കൊപ്പരകത്ത് കെബീർ (31), മാട്ടുമ്മൽ ചാണാശേരി ശരത് ( 19 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി ഒൻപതു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ...

Read More

കശ്മീർ – മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

പുന്നയൂർക്കുളം : കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത ജനാധിപത്യ വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. തങ്ങള്‍പ്പടിയില്‍ നിന്നും ആരംഭിച്ച പ്രകടനം അണ്ടത്തോട് സമാപിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മൊയ്തുണ്ണി, സെക്രട്ടറി കെ.എച്ച് ആബിദ്, സി.എം ഗഫൂര്‍, ഹുസൈന്‍ വലിയകത്ത്, ഷെക്കീര്‍ പൂളക്കല്‍, കെ.സി ബാദുഷ, എം.സി ഫാറൂഖ്, നൗഷാദ് തെക്കൂട്ട്, എം.സി അഷ്‌റഫ്, ഉവൈസ് ചോലയില്‍, മുബഷിര്‍ ഷെജീര്‍ എന്നിവര്‍ നേതൃത്വം...

Read More

മുഖത്തേക്ക് കുരുമുളക് പൊടി സ്‌പ്രേ പ്രയോഗിച്ച ശേഷം മർദ്ദനം – ഒരാള്‍ അറസ്റ്റില്‍

വടക്കേകാട് : പട്ടാപ്പകല്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുഖത്തേക്ക് കുരുമുളക് പൊടി സ്‌പ്രേ പ്രയോഗിച്ച ശേഷം മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പാലപ്പെട്ടി മച്ചിങ്ങല്‍ വീട്ടില്‍ ജാബിറി(24)നെയാണ് വടക്കേകാട് എസ്.ഐമാരായ കെ അബ്ദുല്‍ ഹക്കീം, കെ പ്രദീപ്കുമാര്‍, എ.എസ്.ഐമാരായ എം.ജെ ജോഷി, അക്ബര്‍, എസ്.സി.പി.ഒ പ്രേമന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ 28ന് അണ്ടത്തോട് പള്ളിക്കടുത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം പെരുമ്പടപ്പ് സ്വദേശികളായ തെക്കന്‍ കബീര്‍(29), ഇസ്മായില്‍(31) എന്നിവര്‍ കാറില്‍ യാത്ര ചെയ്യവെ ജാബിറും സുഹൃത്തും ബൈക്കിലെത്തി കാര്‍ തടഞ്ഞു നിര്‍ത്തി ഇസ്മായിലിന്റെ മുഖത്തേക്ക് കുരുമുളക് പൊടി സ്‌പ്രേ പ്രയോഗിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് കേസ്. തങ്ങളുടെ കൈയ്യിലുണ്ടായിരുന്ന അരലക്ഷം രൂപസംഘം തട്ടിയെടുത്തെന്ന് കാട്ടി കബീറും ഇസ്മായിലും പരാതി നല്‍കിയിരുന്നുവെങ്കിലും ഇക്കാര്യം വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍...

Read More

മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് മൈക്രേ ഫിനാൻസ് വായ്പകൾ നൽകി

ചാവക്കാട് : മത്സ്യഫെഡിന്റെയും കടപ്പുറം മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെയും കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ ഗ്രൂപ്പുകൾക്ക് മൈക്രേ ഫിനാൻസ് വായ്പാ വിതരണം നൽകി. ഏഴ് ഗ്രൂപ്പിൽ ഉൾപ്പെട്ട 77 അംഗങ്ങൾക്കാണ് 19,25000 രൂപയുടെ ധനസഹായം നൽകിയത്. സംഘം ഹാളിൽ നടന്ന ധനസഹായ വിതരണത്തിന്റെ ഉൽഘാടനം പ്രസിഡന്റ് ടി.എം .ഹനീഫ നിർവ്വഹിച്ചു. ഡയറക്ടർ സി.ബി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീജ പ്രശാന്ത്, ലീലശേഖരൻ, ഷൺമുഖൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. യു.വി.സുനിൽകുമാർ സ്വാഗതവും കരിമ്പൻ സന്തോഷ് നന്ദിയും...

Read More

പുതിയ കാന കടപ്പുറം പഞ്ചായത്തിലെ കൊതുക് വളർത്തൽ കേന്ദ്രമായി

കടപ്പുറം: പഞ്ചായത്തിലെ 7-ാം വാർഡിൽ സൊസൈറ്റി റോഡിൽ 5 ലക്ഷം രൂപ ചിലവിൽപണിത കാനയാണ് കൊതുക് വളർത്തൽ കേന്ദ്രമായി മാറിയത്. രണ്ടറ്റങ്ങളിലും വെള്ളം ഒഴിഞ്ഞ് പോവാനുള്ള സൗകര്യം ചെയ്തിട്ടില്ല. കെട്ടി നിൽക്കുന്ന വെള്ളത്തിൽ കൊതുക് പെരുകിയത് പരിസരവാസികൾക്ക് ദുരിതമായി. ഈ കാനയെ പി ഡബ്ലിയു ഡി കാനയുമായി ബന്ധിപ്പിച്ച് നിലവിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് പഞ്ചായത്ത് അധികൃതർ നടപടി സി കരിക്കണമെന്ന് കടപ്പുറം പ്രതികരവേദി പ്രവർത്തകരായ ആർ എച്ച് സൈഫുദ്ധീൻ, താജു കറുകമാട്, ബദറു വട്ടെക്കാട്, പി എം നൗഷാദ്, റാഫി മുനക്കൽ എന്നിവർ...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2019
S M T W T F S
 123
45678910
11121314151617
18192021222324
25262728293031