Select Page

Day: August 24, 2019

ചേറ്റുവ മഹല്ലിന്റെ പ്രളയ സഹായം കൈമാറി

ചേറ്റുവ : ചേറ്റുവ മഹല്ലിന്റെ പ്രളയ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മഹല്ല് നിവാസികളിൽ നിന്നും പിരിഞ്ഞുകിട്ടിയ 33500 രൂപ തൃശൂർ ജില്ലാ കളക്ടർ ഷാനവാസിനു അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് മഹല്ല് ഭാരവാഹികൾ കൈമാറുകയായിരുന്നു. മഹല്ല് പ്രസിഡന്റ് എം എസ് അബ്ദുറഹ്മാൻ ഹാജി, സെക്രട്ടറി സുബൈർ വലിയകത്ത്, ഖത്തീബ് സലീം ഫൈസി, ബാബു കൊട്ടിലിങ്ങൽ എന്നിവർ ചടങ്ങിൽ...

Read More

മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാവുന്നു

ചേറ്റുവ: ചാവക്കാട്, കടപ്പുറം, അടിതിരുത്തി, ചേറ്റുവ, ചിപ്ലിമാട്, ബ്ലാങ്ങാട് തുടങ്ങിയ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം. നാട്ടുകാർക്കും സഞ്ചാരികൾക്കും തെരുവ് നായ്ക്കളെ ഭയന്ന് വഴിനടക്കാൻ കഴിയാത്ത അവസ്ഥയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരട്ടപ്പുഴയിൽ തെരുവ് നായ്ക്കൾ വീട്ടമ്മമ്മാരെ കടിച്ച് പരുക്കേൽപ്പിച്ചിരുന്നു. ആടുകൾ, കോഴി, താറാവ് എന്നിവക്ക് നേരെയുള്ള ആക്രമണം പതിവായിട്ടുണ്ട്. പഞ്ചായത്തുകളിലേക്കു പരാതി നൽകിയെങ്കിലും നടപടികളില്ലെന്നു നാട്ടുകാർ പറയുന്നു. ഫോട്ടോ: ചേറ്റുവയിൽ നായ്ക്കൾ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ കവാടത്തിൽ...

Read More

ബൈക്കിനു പിറകിൽ ലോറിയിടിച്ചു കയറി-ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചാവക്കാട് : ബൈക്കിനു പിറകിൽ ലോറിയിടിച്ചു കയറി. ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരുമനയൂർ മുത്തമ്മാവ് ദേശീയപാതയിൽ ഇന്ന് ഉച്ചതിരിഞ്ഞു 4:15ഓടെയായിരുന്നു അപകടം. ചാവക്കാട് ഭാഗത്തേക്ക്‌ വരികയായിരുന്ന ബൈക്കിനു പിറകിൽ അതെ ദിശയിൽ തന്നെ വരികയായിരുന്ന പാർസൽ ലോറി ഇടിച്ച് ബൈക്കിനു മുകളിൽ കയറിയാണ് നിന്നത്. ബൈക്കിലുണ്ടായിരുന്നവർ ചാടി...

Read More

സംസ്ഥാന അവാർഡ് ലഭിച്ച അധ്യാപകനെ ആദരിച്ചു

ചാവക്കാട് : ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന പി ടി എ അവാർഡ് ലഭിച്ച മണത്തല സ്കൂൾ അധ്യാപകൻ രാജൻ മാസ്റ്ററെ ആദരിച്ചു. മണത്തല ഗവ. ഹയർസെക്കണ്ടറി സ്കൂൾ പി ടി എ ജനറൽ ബോഡി യോഗത്തിൽ വെച്ചായിരുന്നു ആദരം. നഗരസഭാ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അബ്ദുൽ കലാം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ സി ആനന്ദൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. വാർഡ്‌ കൗൺസിലർ നസീം അബു, പ്രിൻസിപ്പൽ മറിയക്കുട്ടി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പി ആർ പ്രസാദ് എന്നിവർ...

Read More

ചാവക്കാട് സിംഗേഴ്സിൻറെ കാരുണ്യ ഹസ്തം

ചാവക്കാട് : ചാവക്കാട് സിംഗേഴ്സ് വാട്ട്സാപ്പ് കൂട്ടായ്മ നടത്തി വരുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രൂപ്പ് അംഗം ഇടക്കഴിയൂർ സ്വദേശി അക്കു അക്ബറിന് ഓട്ടോറിക്ഷ കൈമാറി. ചാവക്കാട്ട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ താക്കോൽ ദാന കർമ്മം നിർവഹിച്ചു. ഗ്രൂപ്പ് അഡ്മിൻ ബഷീർ കുറുപ്പത്ത് അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ കലാം മലേഷ്യ, കരീം ഗുരുവായൂർ, കബീർ മണത്തല, ഉമ്മർ യാഹു, അഷ്റഫ് അലി, കമറുദ്ധിൻ എടക്കഴിയൂർ എന്നിവർ സംസാരിച്ചു. മേഖലയിലെ ഗായകരുടെയും കലാകാരൻമാരുടെ വാട്സാപ്പ് കൂട്ടായ്മയാണ് ചാവക്കാട്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2019
S M T W T F S
 123
45678910
11121314151617
18192021222324
25262728293031