Select Page

Month: September 2019

ചരമം : നാസർ മുത്തമ്മാവ്

ഒരുമനയൂർ : മുത്തമ്മാവ് സെന്ററിൽ താമസിക്കുന്ന പരേതനായ എ സി നൂറുദ്ധീൻ മകൻ  നാസർ (60) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഡോ: ഷെഹ്‌സാദ് നാസർ, നാൻസി ഷാനവാസ്, സിയാദ് നാസർ. മരുമക്കൾ: ഷാനവാസ്(ദുബൈ), ഡോ: ഹനീന.ഖബറടക്കം: നാളെ കാലത്ത്    പത്തുമണിക്ക്  തൈക്കടവ് പള്ളി ഖബർസ്ഥാനിൽ. സഹോദരന്മാർ: ആരിഫ്, ബാബു, ഷമീർ, ഹാരിസ്....

Read More

മതേതരത്വത്തിനും ജനാധിപത്യത്തിനുമെതിരെയുള്ള ഭീഷണികളെ പ്രതിരോധിക്കാൻ സാഹിത്യകാരന്മാർ തയ്യാറാകണം – കാന്തപുരം

ചാവക്കാട് : . രാജ്യത്ത് മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരെ വരുന്ന ഭീഷണികളെ പ്രതിരോധിക്കാനും തിന്മകൾക്കെതിരെ പ്രതികരിക്കാനും സാഹിത്യകാരന്മാർ തയ്യാറാവണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഷ്ടത അനുഭവിക്കുന്ന നിരവധി മനുഷ്യരുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന ആശയം നിലനിൽക്കണം. വിവിധ ഭാഷകളും സംസ്കാരങ്ങളും നിലനിൽക്കണം. വളർന്ന് വരുന്ന പുതിയ പ്രതിഭകൾ തിന്മകൾക്കെതിരെ പ്രതികരിക്കണമെന്നും കാന്തപുരം കൂട്ടിച്ചേർത്തു . സമാപന സമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ഖലീലുല്‍ ബുഖാരി, ടി എന്‍ പ്രതാപന്‍ എം പി എന്നിവര്‍ സംസാരിച്ചു. തൃശൂർ ജില്ലയില്‍ നിന്നുള്ള ഇ എസ് അശ്കർ സാഹിത്യോത്സവ് കലാ പ്രതിഭയായി. കാസർകോട് ജില്ലയിലെ ഹസൻ സര്‍ഗ പ്രതിഭയായി. കാമ്പസ് വിഭാഗത്തില്‍ നീലഗിരി ആർട്സ് ആന്റ് സയൻസ്...

Read More

കമ്മ്യൂണിറ്റി റെസ്ക്യൂ വളണ്ടിയർ സേന രുപീകരിച്ച് ലാസിയോ

ചാവക്കാട് :ഗുരുവായൂർ ഫയർ & റെസ്ക്യൂ സ്റ്റേഷനും കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കമ്മ്യൂണിറ്റി റെസ്ക്യൂ വാളണ്ടിയർ(CRV) രുപീകരിച്ചു. കോട്ടപ്പുറം ഫിഷറീസ് യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എ.സി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ. എച്. താഹിർ അധ്യക്ഷനായി. ഗുരുവായൂർ ഫയർ റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. ശ്രീകുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. കെ. ശരത്ചന്ദ്രബാബു, ഫയർമാൻമാരായ വിബിൻ വി, അജിത് എസ്. സി, ജിമോദ് സി.സി, അജിത് രാജ് എ. ആർ എന്നിവർ ക്ലാസ്സിനു നേതൃത്വം നൽകി. ലാസിയോ ഭാരവാഹികളായ. വി. എ. നവാസ്, കെ. എച്. ഷഫീക്, യൂസഫ് കാട്ടിലകത്ത്, ടി. എം. ഷഫീക്, നിഷാദ് കെ. എ. എന്നിവർ സംസാരിച്ചു. പി. എസ് മുനീർ സ്വാഗതവും സി. കെ രമേശ്‌ നന്ദിയും...

Read More

അഖില കേരള വടംവലി മത്സരം യുണൈറ്റട് ചേറ്റുവ പാപ്പനും പിള്ളേരും ജേതാക്കൾ

ചേറ്റുവ: കടപ്പുറം മുനക്കകടവ് തട്ടകം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അഖില കേരള വടംവലി മത്സരം നടത്തി. സന്തോഷ് സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിക്കും, തട്ടകം ടീം സ്പോൺസർ ചെയ്ത റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള അഖില കേരള വടംവലി മത്സരം മുനക്കകടവ് തീരദേശ പോലീസ് സ്റ്റേഷൻ സി.ഐ. എ. റബീഅത്ത് ഉദ്ഘാടനം ചെയ്തു. യുണൈറ്റട് ചേറ്റുവ പാപ്പനും പിള്ളേരും ഒന്നാം സ്ഥാനവും നവധാര മുഹമ്മദൻസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മുനക്കകടവ് തീദേശ പോലീസ് സ്‌റ്റേഷൻ എസ്.ഐ. പോൾസൺ വിജയികൾക്ക് സമ്മാന വിതരണം നടത്തി. വാർഡ് മെമ്പർ പി.എ. അഷ്ക്കറലി, അൻസാർ പോണത്ത്, കുഞ്ഞുമുഹമ്മദ്, ഷുഐബ് കടപ്പുറം, പി.ടി.സന്തോഷ്, പി.എസ് മുഹമ്മദ് ഷമീർ.പി. കെ. നസീർ, നിഷാദ്, ഹാഷിം, ഇസ്ഹാഖ്, ഷൈജു, ഇക്ബാൽ, ഷിജു, ഷാക്കിർ, ഫൈസൽ, റൗഫ്, ഷാബിർ, അഫ്സർ, മണികണ്ഠൻ തുടങ്ങിയവർ...

Read More

വെളിച്ചം കാണുന്നത് 100 പുസ്തകങ്ങള്‍ ചരിത്ര നേട്ടത്തില്‍ ഐ പി ബി

ചാവക്കാട്: ഒരേ വേദിയില്‍ ഒറ്റയടിക്ക് 100 പുസ്തകങ്ങള്‍ പുറത്തിറക്കി ചരിത്രത്തില്‍ ഇടം നേടുകയാണ് ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ. കേരളത്തിലെ പ്രസാധന ചരിത്രത്തില്‍ ഒരു പുസ്തക പ്രസാധക സംഘം ഇത്രയധികം പുസ്തകങ്ങള്‍ ഒരുമിച്ച് പുറത്തിറക്കുന്നത് അപൂര്‍വമാണ്. പിഞ്ചു കുട്ടികള്‍ മുതല്‍ ബുദ്ധിജീവികള്‍ വരെ എല്ലാവരെയും സ്പര്‍ശിച്ചു കൊണ്ടാണ് വിവിധ ഭാഷകളിലും വിഷയങ്ങളിലും ഐ പി ബി പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. മതം, സാമൂഹികം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ കഥ, കവിത, നോവല്‍, പഠനം, കര്‍മശാസ്ത്രം, ഹദീസ്, വിമര്‍ശനം, ബാലസാഹിത്യം, ജീവചരിത്രം, സൂഫീ മാര്‍ഗം, പ്രാചീന ഭാഷാ സാഹിത്യം, പ്രഭാഷണം തുടങ്ങിയ മേഖലകള്‍ സപര്‍ശിച്ചാണ് ഐ പി ബിയുടെ പുതിയ പുസ്തകങ്ങള്‍. കേരളത്തിലെ പ്രശസ്ത എഴുത്തുകാരായ കാസിം ഇരിക്കൂര്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ്, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, കെ കെ ജോഷി, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. ഫാറൂഖ് നഈമി, മുസ്തഫ പി എറയ്ക്കല്‍, മുഹമ്മദ് പാറന്നൂര്‍, മജീദ് അരിയല്ലൂര്‍ തുടങ്ങിയവരുള്‍പ്പെടെയുള്ളവരാണ് ഈ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2019
S M T W T F S
1234567
891011121314
15161718192021
22232425262728
2930