Select Page

Day: September 20, 2019

സ്‌കൂളിന് ബസ്സ്‌ വേണം – അഞ്ചാം ക്ലാസുകാരി എംപിക്ക് നിവേദനം അയച്ചു

ചാവക്കാട്: മത്സ തൊഴിലാളികളുടെയും നിർധനരുടെയും മക്കൾ പഠിക്കുന്ന സ്കൂളിന് ബസ് അനുവധിക്കുന്നതിന് വേണ്ടി എം പി ക്ക് അഞ്ചാക്ലാസുകാരിയുടെ നിവേദനം അകലാട് എ എം യു പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ കെ സി ഹാദിയയാണ് ടി എൻ പ്രതാപൻ എം പി ക്ക് നിവേദനം അയച്ചത് 400 ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് സ്വന്തമായി വാഹനമില്ല. രണ്ടു മിനിട്രാവൽ വാടക അടിസ്ഥാനത്തിലാണ് സ്കൂളിനായി ഓടുന്നത്. പെരിയമ്പലം, മന്ദലംകുന്ന്, കുഴിങ്ങര, എടക്കര, അവിയൂർ, എടക്കഴിയൂർ എന്നിവടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സ്കുളിൽ പഠിക്കുന്നത്. കൂലി പണിക്കാരുടെയും മത്സ്യ തൊഴിലാളികളുടെ യും മക്കളാണ് 90 ശതമാനവും ഈ സ്‌കൂളിലെന്നു ഹാദിയ നിവേദനത്തിൽ പറയുന്നു. രണ്ടു വാഹനങ്ങൾ നിരവധി ട്രിപ്പുകൾ അടിക്കേണ്ടി വരുന്നതിനാൽ പലരും വീടുകളിൽ എത്തുന്നത് ഏറെ വൈകിയാണ് ഇത് രക്ഷിതാക്കളെയും ഭയപാടിലാക്കുന്നു ഹാദിയ നിവേദനത്തിൽ തുടരുന്നു. എം പി അനുകൂല നിലപാട് എടുക്കുമെന്ന പ്രതീക്ഷയിലാണ് ഈ അഞ്ചാം...

Read More

ജനകീയ സമരത്തിന് വിജയം – ദേശീയപാതയിൽ അറ്റകുറ്റപണികൾ ആരംഭിച്ചു – മുസ്ലിം ലീഗ് ലോങ്ങ് മാർച്ച് മാറ്റിവെച്ചു

ചാവക്കാട്: ജനകീയ സമരത്തിന് മുമ്പിൽ അധികൃതർ മുട്ടുമടക്കി ദേശീയപാതയിൽ അറ്റകുറ്റപണികൾ ആരംഭിച്ചു മുസ്ലിം ലീഗ് നാളെ നടത്താൻ തീരുമാനിച്ച ലോങ്ങ് മാർച്ച് മാറ്റിവെച്ചു. മാസങ്ങളായി ചാവക്കാട് പൊന്നാനി ചേറ്റുവ ദേശീയ പാതകൾ തകർന്ന് സഞ്ചാരത്തിന് കഴിയാത്ത അവസ്ഥയിലായിരുന്നു. റോഡ് ഗതാഗത യോഗ്യമാക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. നിരവധി സംഘടകൾ സമര രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ഡിവൈ എഫ് ഐ സമര രംഗത്തെത്തിയിരുന്നു. മുസ്ലീം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി നാളെ അണ്ടത്തോട് നിന്നും ചാവക്കാട്ടേക്ക് ലോങ്ങ് മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയാണ് ദേശീയപാതയിൽ അറ്റകുറ്റപണികൾ ആരംഭിച്ചത്. തുടർന്നാണ മാർച്ച് മാറ്റിവെക്കാൻ തീരുമാനിച്ചത്. അതെ സമയം ഓട്ടയടച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് അധികൃതരുടെ തീരുമാനമെങ്കിൽ ശക്തമായ സമരമുറകളുമായി മുസ്ലീം ലീഗ് രംഗത്ത് വരുമെന്ന് മണ്ഡലം പ്രസിഡന്റ് ആർ വി അബ്ദുൽ റഹീം, ജന: സെക്രട്ടറി എ കെ അബ്ദുൽ കരീം എന്നിവർ മുന്നറിയിപ്പു നൽകി. Aഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ...

Read More

ഭാര്യയെ കൊല്ലാൻ ശ്രമിച്ച് മുങ്ങിയ പ്രതി അറസ്റ്റിൽ

ചാവക്കാട് : ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിൽ പോയ ആളെ 22 വർഷത്തിനു ശേഷം പോലീസ് പിടികൂടി. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തോട്ടു പറമ്പത്ത് ഇബ്രാഹി (60)മിനെയാണ് ചാവക്കാട് എസ് ഐ കെ.പി ആനന്ദിന്റെ നേതൃത്വത്തിൽ സി.പി.ഒ മാരായ എം.പി വിജയൻ, ജയകൃഷ്ണൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഭാര്യയെ മാരകമായി കുത്തി പരിക്കേൽപ്പിച്ച ശേഷം 20 വർഷത്തോളമായി പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. പിന്നീട് രണ്ടു വർഷമായി കൊടുങ്ങല്ലൂരിൽ ഒളിവിൽ താമസിച്ചു വരുന്നതിനിടെയാണ് പിടിയിലായത്. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ്...

Read More

ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്മാരെ ക്ഷണിക്കുന്നു

ചാവക്കാട് : ചാവക്കാട് താലൂക്ക് ഹെഡ്‌കോർട്ടേഴ്‌സ് ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്മാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഗവ. അംഗീകൃത ഡി എം എൽ ടി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. ഈ മാസം 26 നു ആശുപത്രിയിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സർട്ടിഫിക്കറ്റിന്റെ അസ്സലും ഒരു പകർപ്പുമായി അന്നേദിവസം പതിനൊന്നു മണിക്ക് മുൻപായി എത്തണമെന്ന് സൂപ്രണ്ട്...

Read More

എസ് എസ് എഫ് സാഹിത്യോത്സവ് – പതാകകള്‍ എത്തുന്നത് 26 കേന്ദ്രങ്ങളില്‍ നിന്ന്

ചാവക്കാട് : തീരദേശ നഗരമായ ചാവക്കാടിന് കലയുടെ പുതുചരിത്രം തീര്‍ത്ത് കൊണ്ട് 27,28,29 തിയ്യതികളിലായി നടത്തുന്ന ഇരുപത്തിയാറാമത് എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവത്തിന് നഗരിയില്‍ ഉയര്‍ത്താനുള്ള 26 പതാകകള്‍ ജില്ലയിലെ ഇരുപത്തിയാറ് കേന്ദ്രങ്ങളില്‍ നിന്നും നഗരിയിലെത്തും. 26 മഖാമുകളില്‍ നിന്ന് പ്രാര്‍ത്ഥനയോടെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടു കൂടി ആയിരകണക്കിന് പ്രവര്‍ത്തകര്‍ നാളെ വൈകീട്ട് 4.30 ന് ചാവക്കാട് എത്തും. എല്ലാ പതാക ജാഥകളും ചേറ്റുവയില്‍ സംഗമിച്ച് വര്‍ണ്ണശബളമായി ഒരുമിച്ചാണ് ചാവക്കാട്ടേക്ക് എത്തുന്നത്. മഖാം സിയാറത്തുകള്‍ക്ക് സമസ്ത, കേരള മുസ്ലീം ജമാഅത്ത്, എസ്.വൈ.എസ്, എസ്.ജെ.എം, എസ്.എം.എ ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും. പതാക വരവിന് സോണ്‍, ഡിവിഷന്‍, സര്‍ക്കിള്‍, സെക്ടര്‍ നേതാക്കള്‍ നേതൃത്വം നല്‍കും. ചേരമാന്‍ പള്ളി മഖാം, കാളത്തോട് കമ്മുകുട്ടി മുസ്ലിയാര്‍ മഖാം, ശൈഖ് അബ്ദുറഹ്മാന്‍ കാളിയറോഡ് മഖാം, വരവൂര്‍ മുഹമ്മദ്ക്കുട്ടി മസ്താനുപാപ്പ മഖാം, പറയങ്ങാട് മഖാം ഉള്‍പ്പെടെയുള്ള പുണ്യ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന പതാകകള്‍ താഴപ്ര മുഹ്യദ്ദീന്‍കുട്ടി മുസ്ലിയാര്‍, വെന്മേനാട് അബൂബക്കര്‍...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2019
S M T W T F S
1234567
891011121314
15161718192021
22232425262728
2930