Select Page

Day: September 22, 2019

സി എച്ചി ൻറെ വിദ്യാഭ്യാസ നിരീക്ഷണങ്ങൾ പഠനവിധേയമാക്കി പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കണം-ഖാസിം സെ‍യ്തു

  ചാവക്കാട്: സമൂഹത്തിൻറെ താഴേ തട്ടിലുള്ളവരെ കൈപിടിച്ചുയർത്താൻ സി.എച്ച്. മുഹമ്മദ് കോയയുടെ വിദ്യാഭ്യാസ നിരീക്ഷണവും വിവിധ വേദികളിലെ അഭിപ്രായ പ്രകടനങ്ങളും എക്കാലത്തും പ്രസക്തമാണ്. സമുദായ, മത നേതാക്കളും സാമൂഹ്യ പ്രവർത്തകരും അവ പഠനവിധേയമാക്കി പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കണമെന്നും ചാവക്കാട് പ്രസ് ഫോറം പ്രസിഡൻറ് ഖാസിം സെയ്തു. മുസ്ലിം സർവ്വീസ്  സൊസൈറ്റ് ( എം.എസ്.എസ്) ചാവക്കാട് യൂണിറ്റ് സംഘടിപ്പിച്ച പി.എസ്‌.സി ഓറിയൻറേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠിപ്പ് മുടക്കലല്ല, പഠനം നിലനിർത്തലാണ്, പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക എന്നതാണ് വിദ്യാർഥികൾ ചെയ്യേണ്ടതെന്ന് ഉപദേശിച്ച സി.എച്ച്, ഓരോ നാട്ടിലും അവശത അനുഭിവിക്കുന്ന കുടുംബത്തിലെ ഒരു കുട്ടിയേയെങ്കിലും ദത്തെടുത്ത് പഠനം തീരും വരെ സംരക്ഷിക്കാൻ യുവാക്കൾക്ക് ബാധ്യതയുണ്ടെന്നും ഓർമ്മിപ്പിച്ചു. പഠിപ്പിക്കാൻ താൽപ്പര്യമില്ലാത്ത രക്ഷിതാക്കൾക്കെതിരെ അവരുടെ വീടിനു മുന്നിൽ സമരവും സത്യാഗ്രഹവും നടത്തി മനസ് മാറ്റിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പ്രവാസിയും ചെലവ് ചുരുക്കാൻ മുണ്ട് മുറുക്കിയുടുക്കാനാവശ്യപ്പെട്ട സി.എച്ച് ചെലവ് ചെയ്യേണ്ടത് മക്കളുടെ വിദ്യാഭ്യാസത്തിനാണെന്നും...

Read More

തുപ്പൽ കൊണ്ട് കുഴിയടക്കൽ:വീഡിയോ വയറലായി:കരാറുകാരനെതിരെ നടപടി

ചാവക്കാട്‌: പൊതുമരാമത്ത് വകുപ്പിനെ നാണം കെടുത്തും വിധം ബൈപാസ്‌ റോഡിലെ കുഴിയടക്കൽ വീഡിയോ വൈറലായതോടെ കരാറുകാരനെതിരെ നടപടി. കുഴിയിൽ മണ്ണിടുകയും കട്ടപിടിച്ച ടാർ വീപ്പയിൽ നിന്നും പൊട്ടിച്ചെടുത്ത് അതിനു മുകളിൽ വെക്കുകയും ശേഷം മുകളിൽ മണ്ണിടുകയും ചെയ്യുന്ന പ്രവർത്തി വീഡിയോയിൽ പകർത്തി നാട്ടുകാരിൽ ഒരാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. തുപ്പൽ കൊണ്ട് കുഴിയടക്കുന്നു എന്ന പേരിലാണ് വീഡിയോ വയറലായത്. ഇതോടെ നടപടിയെടുക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ പി.ഡബ്ല്യു.ഡി അധികൃതർ നിദേശം നൽകി. എ ക്ലാസ്‌ കരാറുകാരൻ സി.കെ ജേക്കബാണ്‌ ഇന്നലെ പ്രവൃത്തികൾ നടത്തിയത്‌. മാനുവൽ പ്രകാരമുള്ള നിർമാണ രീതികൾ അവലംബിക്കാതെ സ്വന്തം താൽപര്യപ്രകാരം കുഴിയടക്കുകയും ഇത്‌ സർക്കാരിനും വകുപ്പിനും കളങ്കം വരുത്തുകയും ചെയ്തുവെന്നുമാണ് പൊതുമരാമത്ത്‌ വകുപ്പ്‌ ചാവക്കാട്‌ അസി. എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയർ പറയുന്നത്. മന്ത്രിയുടെ നിർദേശ പ്രകാരമാണ്‌ കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ റിപ്പോർട്ട്‌ സമർപ്പിച്ചത്‌. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/6VpYWWNMXDU...

Read More

എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവത്തിന് കൊടി ഉയർന്നു

ചാവക്കാട് : സെപ്തംബര്‍ 27, 28 ,29 തിയ്യതികളിലായി ചാവക്കാട് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാമേളയായ എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ വിളംബരമറിയിച്ച് ധര്‍മ വിപ്ലവ പതാക വാനിലുയര്‍ന്നു. തൃശൂര്‍ ജില്ലയിലെ ഇസ്ലാമിക നവോത്ഥാന രംഗത്തെ നായകര്‍ അന്ത്യവിശ്രമം കൊള്ളുന്ന 26 പുണ്യ കേന്ദ്രങ്ങളില്‍ നിന്ന് പ്രാസ്ഥാനിക നേതാക്കളുടെ നേതൃത്വത്തില്‍ അനേകം പ്രവര്‍ത്തകരുടെ അകമ്പടിയോടെ വാഹന റാലിയായി എത്തിച്ച പതാകകളാണ് പ്രധാന നഗരിക്ക് അലങ്കാരമായി ആകാശത്തേക്കുയര്‍ന്നത്. ചേറ്റുവയില്‍ നിന്ന് മഹാറാലിയായി ചാവക്കാട് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ചാണ് പതാക വരവ് സമാപിച്ചത്. എസ്.എസ്.എഫിന് ജില്ലയില്‍ മുന്‍കാലങ്ങളില്‍ സാരഥ്യം വഹിച്ച താഴപ്ര മുഹ്യദ്ദീന്‍കുട്ടി മുസ്ലിയാര്‍, പി.എസ്.കെ മൊയ്തു ബാഖവി, എെ.എം.കെ ഫൈസി, എ.എ കടങ്ങോട്, ഷംസു ഹാജി ഒതളൂർ, സൈദു ഹാജി തൊഴിയൂർ, അബുഹാജി കല്ലൂര്‍, പി.എ മുഹമ്മദ്‌ ഹാജി, ജബ്ബാർ ഒളരി, ലത്തീഫ് നാട്ടിക, ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, ഫസൽ തങ്ങൾ അല്‍ എെദറൂസി, കെ.കെ മുഹമ്മദ് മുസ്ലിയാര്‍, കടുങ്ങല്ലൂർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2019
S M T W T F S
1234567
891011121314
15161718192021
22232425262728
2930