Select Page

Day: September 26, 2019

കടപ്പുറം നാരിയത്തു സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും ഭക്ഷണ വിതരണത്തോടെ സമാപിച്ചു

ചേറ്റുവ: കടപ്പുറം മൂസ്സറോഡ്, ഖാദിരിയ്യ മസ്ജിദ് നടത്തിവരാറുള്ള മഹത്തായ നാരിയത്തു സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും കടപ്പുറം ബുഖാറയിൽ ജലാലുദ്ദീൻ തങ്ങളുടെ പ്രത്യേക പ്രാർത്ഥനയോടെ ആരംഭിച്ചു. ഖാദിരിയ്യ മസ്ജിദ് ഇമാം ഖാലിദ് മുസ്ലാർ, പി.ടി.ജമാൽ, കെ.ഹുസ്സൈൻ, അറക്കൽ ലത്തീഫ്, പി.എം.മൊയ്തീൻ ഷാ, സി.കെ.ആലു, സി.എം.സെയ്ദുമുഹമ്മദ്, പൊള്ളക്കായി മുഹമ്മദലി, ആർ.വി.ഹസനാർ ഹാജി എന്നിവർ നേതൃത്വം നൽകി. ഉസ്താദ് അബ്ദുൾ ലത്തീഫ് ദാരിമി അൽഹൈത്തമി ഏലംകുളം മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന മൗലീദ് പാരായണത്തിന് ശേഷം പി.എം. മുജീബ്, ഫർഷാദ്, സി.എ.ആലു, അഹമ്മുണ്ണി ഹാജി, അഷ്കർ, അഹമ്മദ്, സി.എ.റഷീദ്, സി.എ.ഫക്രു, പി എം.ഹംസ, എ.കെ.അബു തുടങ്ങിയവരുടെ നേതൃത്വത്തിൽ ദുആ മജ്‌ലിസും ഭക്ഷണ വിതരണം നടന്നു. ഫോട്ടോ : കടപ്പുറം മൂസ്സറോഡ് ഖാദിരിയ്യ മസ്ജിദിൽ നടന്ന നാരിയത്തു സ്വലാത്തിനോടനുബന്ധിച്ച് നടന്ന ഭക്ഷണ വിതരണത്തിന് മുൻപ് ഖാലിദ് മുസ്ലാരുടെ നേതൃത്വത്തിൽ പ്രാർത്ഥന...

Read More

ഫേസിനേറ്റ് ക്ലബ് – പ്ലാസ്റ്റിക് വിമുക്ത പാടൂർ

പാടൂർ : ഫേസിനേറ്റ് ക്ലബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം വെങ്കിടങ്ങ് ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ പത്മിനി ടീച്ചർ നിർവഹിച്ചു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന “പ്ലാസ്റ്റിക് വിമുക്ത പാടൂർ ” എന്ന ആശയത്തിന്റെ ആദ്യ ഘട്ടമായ പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ ബൂത്തിന്റ ഉദ്ഘാടനം മൂന്നാം വാർഡ് മെമ്പർ ശ്രീമതി സജ സാദാത് നിർവഹിച്ചു. ചെയർമാൻ ജാബിർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിവിധ ക്ലബ്‌ പ്രതിനിധികളായ ശിഹാബ് മാസ്റ്റർ, ഫിറോസ് കാലടിയിൽ, അശ്റഫ്, മുസ്തഫ ഫൈസി, ഒ ടി ലത്തീഫ്, അബ്ദുല്ലാഹ് തുടങ്ങിയവർ ആശംസകൾ നേർന്നു. ക്ലബ്ബ്‌ സെക്രട്ടറി ആസിഫ് കളയംകോട് സ്വാഗതവും പ്രസിഡന്റ്‌ സാലിഹ് നന്ദിയും...

Read More

എസ് എസ് എഫ് സാഹിത്യോത്സവത്തിനു നാളെ ചാവക്കാട് തുടക്കമാവും

ചാവക്കാട്: രണ്ടായിരത്തിലധികം പ്രതിഭകള്‍ മാറ്റുരക്കുന്ന എസ് എസ് എഫ് ഇരുപത്തിയാറാമത് സംസ്ഥാന സാഹിത്യോത്സവിനോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് നാളെ ചാവക്കാട്ട് തുടക്കമാകും. ചര്‍ച്ചകളും പ്രഭാഷണങ്ങളും സംവാദങ്ങളുമായി രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ കേരളത്തിലെ പ്രഗത്ഭരായ സാംസ്‌കാരിക നായകന്മാര്‍ പങ്കെടുക്കും. കലയും സാഹിത്യവും സംസ്‌കാരവും ദേശീയതയും പാരമ്പര്യവും ഉള്‍പ്പെടെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് രണ്ട് ദിവസം ഇനി ചാവക്കാട് വേദിയാകും. അഞ്ച് സെഷനുകളിലാണ് സാംസ്‌കാരിക സമ്മേളനം അരങ്ങേറുന്നത്. നാളെ രാവിലെ 10 മണിക്ക് ‘ഉമര്‍ ഖാസി: രചനയും സമരവും’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ആലങ്കോട് ലീലാകൃഷ്ണന്‍, സക്കീര്‍ ഹുസൈന്‍, ഖാളി ഒ പി മുത്തുക്കോയ തങ്ങള്‍, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, എം നിസാര്‍ സംബന്ധിക്കും. ഉച്ചക്ക് ശേഷം രണ്ട് മണിക്കാണ് സംവാദം. ‘മലയാളം മുസ്‌ലിമിനെ എഴുതിയതും വായിച്ചതും’ എന്ന വിഷയത്തില്‍ കെ പി രാമനുണ്ണി, ടി ഡി രാമകൃഷ്ണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, അജയ് പി മങ്ങാട്, ഫൈസല്‍ അഹ്‌സനി ഉളിയില്‍ എന്നിവര്‍...

Read More

ഗുരുവായൂർ പ്രസ്സ്ഫോറം പുതിയ ഓഫീസ് ഉദ്ഘാടനം നാളെ

ഗുരുവായൂർ : ഗുരുവായൂരിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ‘പ്രസ് ഫോറം’ ഓഫീസ് ഉദ്ഘാടനം നാളെ ജലവിഭവ വകുപ്പ് മന്ത്രി കൃഷ്ണൻ കുട്ടി നിർവഹിക്കും. നഗരസഭ ഓഫിസിന് സമീപമുള്ള മഞ്ജുളാൽ ഷോപ്പിങ് കോംപ്ലക്സിൻറെ ഒന്നാം നിലയിലാണ് പുതിയ ഓഫീസ്. ഗുരുവായൂർ ടൌൺ ഹാളിൽ രാവിലെ 10ന് തുടങ്ങുന്ന സമ്മേളനത്തിൽ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൻ വി.എസ്. രേവതി, ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, മുൻ ചെയർപേഴ്സൻ പ്രൊഫ. പി.കെ. ശാന്തകുമാരി, നഗരസഭ വൈസ് ചെയർമാൻ കെ.പി. വിനോദ്, കണ്ടാണശേരി പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. പ്രമോദ്, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും. ജ്യോതി ലാബ്സ് സൗത്ത് സോൺ ഇൻചാർജ് എം.പി സിദ്ധാർത്ഥനാണ് മുഖ്യാതിഥി. രാഷ്ട്രീയ – പൊതുരംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ...

Read More

ചരമം – എം എ മാമ്മദ് ഭാര്യ ആമിന തിരുവത്ര

തിരുവത്ര : പടിഞ്ഞാറെ പള്ളിക്ക് സമീപം മരക്കാരകത്ത് ആലുങ്ങൽ പരേതനായ മാമ്മദ് ഭാര്യ ആമിന നിര്യാതയായി. മക്കൾ : മൊയ്തിൻഷ, അലി ഹാഷിം, യൂസഫലി. പടിഞ്ഞാറെ പള്ളി ഖബറിസ്ഥാനിൽ കബറടക്കം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2019
S M T W T F S
1234567
891011121314
15161718192021
22232425262728
2930