Select Page

Day: September 27, 2019

മാധ്യമങ്ങളുടെ നിയന്ത്രണം കോർപ്പറേറ്റുകളുടെ കൈകളിലേക്ക്  പോകുന്നു – മന്ത്രി കെ. കൃഷ്ണൻകുട്ടി

ഗുരുവായൂര്‍: മാധ്യമങ്ങളുടെ നിയന്ത്രണം ഭരണകൂടങ്ങൾ കൊണ്ട് സഹായം ലഭിക്കുന്ന ചുരുക്കം ചില കോർപ്പറേറ്റുകളുടെ കൈകളിലേക്ക്  പോകുന്ന അവസ്ഥയാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഗുരുവായൂർ പ്രസ് ഫോറത്തിൻറെ പുതി‍യ ഓഫിസ് മഞ്ജുളാൽ ഷോപ്പിങ് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങൾ വാർത്തയാക്കുനുള്ള വ്യഗ്രതയിൽ മനുഷ്യൻറെ അടിസ്ഥാന പ്രശ്നങ്ങൾ മാധ്യമങ്ങൾ മറക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ പുതിയ മാറ്റങ്ങൾ പലതും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല. നിയമ നിർമാണ സഭകളുടെയും നീതിന്യായ സംവിധാനത്തിൻറെയും തെരഞ്ഞെടുപ്പ് കമീഷൻ, സി.ബി.ഐ, വിവരാവകാശ കമീഷൻ, റിസർസ് ബാങ്ക് എന്നിവയുടെയെല്ലാം വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യത്തെ കുറിച്ച് മാധ്യമങ്ങൾ വേണ്ടത്ര ചർച്ച ചെയ്യുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകരായ എ. വേണുഗോപാൽ (മനോരമ), ജനു ഗുരുവായൂർ (മാതൃഭൂമി), കെ.ഇ. ശങ്കരൻ നമ്പൂതിരി (ദീപിക), എടമന രാമൻകുട്ടി നായർ (കേരള ടൈംസ്) എന്നിവരെ നഗരസഭാധ്യക്ഷ വി.എസ്. രേവതി...

Read More

പാലാ – എൽ ഡി എഫ് ആഹ്ലാദപ്രകടനം നടത്തി

ചാവക്കാട് : പാലാ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന് അഭിവാദ്യങ്ങൾ അർപ്പിച്ച് എൽ ഡി എഫ് പ്രവർത്തകർ ചാവക്കാട് പ്രകടനം നടത്തി. ഹൊച്ച്‌മിന് സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ചാവക്കാട് സെന്ററിൽ സമാപിച്ചു. എം ആ രാധാകൃഷ്ണൻ, കെ എച്ച് സലാം, എ എച്ച് അക്ബർ, കെ അലി, എ സി ആനന്ദൻ എന്നിവർ പ്രകടനത്തിന് നേതൃത്വം...

Read More

എസ്. ഡി. പി. ഐ. പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

ചാവക്കാട് : അഞ്ചുലക്ഷം കോടിയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിലേക്കല്ല കൊടിയ ദരിദ്ര്യവും തകർച്ചയുമാണ് രാജ്യത്തു വരാനിരിക്കുന്നത്. ജനങ്ങളെ വിഢികളാക്കുന്ന സംഘി ധനതത്വശാസ്ത്രത്തിൽ പ്രതിഷേധിച്ച് ചാവക്കാട് പോസ്റ്റ്‌ ഓഫീസിലേക്ക് എസ്. ഡി. പി. ഐ ഗുരുവായൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും തുടർന്ന് ധർണ്ണയും നടത്തി. രാവിലെ 10. 30 ന് മിനിസിവിൽസ്റ്റേഷൻ പരിസരത്ത് നിന്ന് തുടങ്ങിയ മാർച്ചിന് നിയോജകമണ്ഡലം പ്രസിഡന്റ്‌ റ്റി. എം അക്ബർ, സെക്രട്ടറി കെ. എച് ഷാജഹാൻ, ഷമീർ അണ്ടത്തോട്, കരീം ചെറായി എന്നിവർ നേതൃത്വം നൽകി. പോസ്റ്റ്‌ ഓഫിസിന് മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ ഉദ്ഘാടനം...

Read More

സൗഹൃദം പുതുക്കി നഗര ഹൃദയത്തിൽ എസ് എസ് എഫ് സൗഹൃദ ചായ

ചാവക്കാട് : ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി ചാവക്കാട് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാമേളയായ എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ ഭാഗമായി ചാവക്കാട് സെക്ടറിന്റെ ആഭിമുഖ്യത്തില്‍ ബസ് സ്റ്റാൻഡ് പരിസരത്തു സൗഹൃദചായ സംഘടിപ്പിച്ചു.നാട്ടുകൂട്ടങ്ങളും സൗഹൃദ സദസ്സുകളും അന്യമാവുന്ന കാലത്ത് ഒരുമിച്ചിരിക്കാനും സൗഹൃദം കൈമാറാനും ഇടങ്ങള്‍ ധാരാളമായി ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു സൗഹൃദ ചായ.ചായ മക്കാനികളില്‍ പഴയ കാലത്ത് രൂപപ്പെട്ടിരുന്ന ദൃഢമായ സൗഹൃദങ്ങളെ ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് സൗഹൃദ ചായ സമാപിച്ചത്.അൻവർ സാദാത് ന്എലവത്തൂരിന്റെ അദ്ധ്യക്ഷതയില്‍ ശിഹാബ് സഖാഫി താന്ന്യം ഉൽഘാടനം ചെയ്തു. എസ്.എസ്.എഫ് മണത്തല സെക്ടർ സെക്രെട്ടറി ഷഹദ് വിഷയാവതരണം നടത്തി.റിയാസ് സ്വാഗതവും അദ്നാൻ നന്ദിയും...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2019
S M T W T F S
1234567
891011121314
15161718192021
22232425262728
2930