Select Page

Day: December 11, 2019

പൗരത്വ ബില്ലിനെതിരെ മുസ്ലിം ലീഗ് പുന്നയൂരിൽ പ്രതിഷേധ പ്രകടനം നടത്തി

പുന്നയൂർ: ഇന്ത്യയുടെ മഹിതമായ മതേതര പാരമ്പര്യം തച്ചു തകർക്കാൻ നോക്കുന്ന മോദി സർക്കാരിന് മതേതര ഇന്ത്യ മറുപടി നൽകുന്ന കാലം അതി വിദൂരമല്ലെന്നു മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ആർ.പി ബഷീർ. സംഘപരിവാര്‍ ഭരണകൂടം മുസ്ലീം സമൂഹത്തെ രാജ്യത്ത് നിന്നും തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത പൗരത്വ ബില്ലിനെതിരെ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എടക്കഴിയൂർ സ്കൂൾ സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം അകലാട് ഒറ്റയിനിയിൽ സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുലൈമു വലിയകത്ത് അധ്യക്ഷത വഹിച്ചു. പി.എം ഹംസക്കുട്ടി, പി.കെ ഹനീഫ, എം.വി ഷെക്കീർ, സി.അഷ്റഫ്, കെ.കെ ഹംസക്കുട്ടി, മുട്ടിൽ ഖാലിദ്‌, അഷ്ക്കർ കുഴിങ്ങര, എ.വി അലി, കെ.കെ ശംസുദീൻ, കെ.കെ യൂസഫ് ഹാജി, വി.പി മൊയ്‌തു ഹാജി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി വി സലാം സ്വാഗതവും ട്രഷറർ സി മുഹമ്മദാലി...

Read More

പൗരത്വ ഭേദഗതി ബില്ല് : സി പി ഐ എം പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

ചാവക്കാട് : പൗരത്വ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമത്തിനെതിരെ സിപിഐ എം ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സായാഹ്നവും സംഘടിപ്പിച്ചു. ഹോച് മിൻ സ്മാരക മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സായാഹ്നം ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ അധ്യക്ഷനായി. എം ആർ രാധാകൃഷണൻ, ഷീജ പ്രശാന്ത്, പി വി സുരേഷ് കുമാർ, കെ കെ മുബാറക്ക്, കെ വി വിവിധ് എന്നിവർ സംസാരിച്ചു. ടി ടി ശിവദാസ് സ്വാഗതവും എ എച്ച് അക്ബർ നന്ദിയും...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2019
S M T W T F S
« Nov   Jan »
1234567
891011121314
15161718192021
22232425262728
293031