Select Page

Day: February 17, 2020

ആസാദി മെഹ്ഫിൽ സംഘടിപ്പിച്ച് മുസ്ലിം ലീഗ്

പുന്നയൂർ: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചു മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് എട്ടാം വാർഡ്‌ കമ്മിറ്റി കുരഞ്ഞിയൂരിൽ ആസാദി മെഹ്ഫിൽ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ്‌ പ്രസിഡന്റ് ആർ.പി ബഷീർ ഉദ്ഘാടനം ചെയ്തു. പാലിയത്ത് മൊയ്‌തുട്ടി ഹാജി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് കെ.കെ അഫ്‌സൽ മുഖ്യ പ്രഭാഷണം നടത്തി. സി.വി സുരേന്ദ്രൻ മരക്കാൻ, വി.സലാം, എം.വി ഷെക്കീർ, കെ.കെ ഹംസക്കുട്ടി, കെ.കെ ഷംസുദ്ദീൻ, എം.പി അഷ്ക്കർ, ടി.കെ ഷാഫി, അസീസ്‌ മന്നലാംകുന്ന്, കെ നൗഫൽ, കെബീർ ഫൈസി, അബു ബദർപള്ളി, ഷാഫി കൂളിയാട്ട് എന്നിവർ സംസാരിച്ചു. എ.കെ ഫാസിൽ, ഹുസൈൻ എടയൂർ, എം.കെ.സി ബാദുഷ, വി.എം റഹീം, എ.എച്ച് ബക്കർ, കെ.പി അഷ്‌റഫ്, എസ്.വി അഷ്‌റഫ്, പി മുഹമ്മദ്‌, കെ.എ ഷെഫീഖ്, വി.കെ അജ്മൽ എന്നിവർ പങ്കെടുത്തു. എ.എച്ച് ഷംസുദ്ദീൻ സ്വാഗതവും കല്ലൂരയിൽ മുസ്തഫ നന്ദിയും...

Read More

മിസ്റ്റർ തൃശൂർ അഖിൽ കൊടുങ്ങല്ലൂർ

ചാവക്കാട് : ചാവക്കാട് നടന്ന തൃശൂർ ജില്ലാ തല ബോഡി ബിൽഡിങ് മത്സരത്തിൽ അഖിൽ കൊടുങ്ങല്ലൂർ ചാമ്പ്യൻ ഓഫ് ദ ചാമ്പ്യൻ പട്ടം നേടി മിസ്റ്റർ തൃശൂർ ആയി തിരഞ്ഞെടുത്തു. ചാവക്കാട് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ല ബോഡി ബിൽഡിങ് അസോസിയേഷൻ പ്രസിഡൻറ് എ.സി. ഷഹീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. റഫീഖ്, ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ വി ബാബു, ഭാരവാഹികളായ വി. പി. ഷിഹാസ്, ടി .എ്‌സ് ഗഫാർ എന്നിവർ സംസാരിച്ചു. ക്ലാസിക് വിഭാഗത്തിൽ ഫാസിൽ ചാവക്കാട്സ,  ബ്ജൂനിയർ വിഭാഗത്തിൽ അഞ്ചൽ, ജൂനിയർ വിഭാഗത്തിൽ റിയാസ് അഫയൻസ്, മോസ്റ്റ്‌ മസ്കുലാർ വിഭാഗത്തിൽ സുൽഫിക്കർ എന്നിവർ ടൈറ്റിൽ വിന്നേഴ്‌സായി. ട്രപ്പിൾ എച്ച് ഫിറ്റ്നസ് സെന്റർ ഓവറോൾ ചാംപ്യന്മാരായി. തുടർച്ചയായി ആറാം തവണയും തൃശൂർ ജില്ലയിലെ ഏറ്റവും നല്ല ജിം എന്ന അംഗീകാരം ട്രിപ്പിൾ എച്ച് ഫിറ്റ്നസ് സെന്ററിന്...

Read More

ബുധനാഴ്ച രാഷ്ട്ര സമന്വയ സത്യഗ്രഹം പാവറട്ടിയിൽ

പാവറട്ടി : ഫെബ്രുവരി 19 ബുധൻ രാവിലെ ഒൻപത് മണിമുതൽ രാത്രി ഒൻപത് മണി വരെ നീണ്ടു നിൽക്കുന്ന രാഷ്ട്ര സമന്വയ സത്യഗ്രഹം സംഘടിപ്പിക്കുന്നു. പാവറട്ടി ആസ്ഥാനമായി രൂപീകരിക്കപ്പെട്ട മഴവിൽ കൂട്ടായമയായ ജനകീയ ജനാധിപത്യ വേദിയാണ് വളരെ വ്യത്യസ്തമായ സർഗ്ഗ-കലാ ചേരുവകളോടെ ഗാന്ധിയൻ മാതൃകയിൽ സത്യഗ്രഹ സമരം ആവിഷ്ക്കരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനും ഭരണകൂടത്തിന്റെ ജനാധിപത്യ, മതേതരത്വ മൂല്യങ്ങളെ അവമതിച്ചുകൊണ്ടുള്ള അതിക്രമത്തിനും അനീതിക്കുമെതിരെയുള്ള ഈ സമരത്തിൽ മേഖലയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പങ്കാളിത്തമുണ്ടാകുമെന്നു ഭാരവാഹികൾ പറഞ്ഞു. രാവിലെ 10 മണിക്ക് പാവറട്ടി സംസ്‌കൃത കോളേജ് പരിസരത്തുനിന്ന് തുടങ്ങുന്ന ജനകീയ പ്രകടനം പഞ്ചായത്ത് പ്രസിഡണ്ട് ഫ്ലാഗ് ഓഫ് ചെയ്യും. പ്രകടനത്തിന് മുന്നോടിയായി പ്രദേശത്തെ കായിക പ്രതിഭകളുടെ ദീപശികാ പ്രയാണം ഉണ്ടായിരിക്കും. തുടർന്ന് പാവറട്ടി ബസ് സ്റ്റാൻ്റ് പരിസരത്ത് ആസാദ് സ്വകയറിൽ നടക്കുന്ന പൊതു യോഗത്തിൽ മുൻ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടൻ, ഷാജൻ മാഷ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ടിസ്റ്റ് ഗായത്രി,...

Read More

ഫെബ്രുവരി 29-ന്‌ ചാവക്കാട് ദേശരക്ഷാ സമ്മേളനം – സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ഫെബ്രുവരി 29-ന്‌ ചാവക്കാട് ഉമർഖാസി നഗറിൽ നടക്കുന്ന ദേശരക്ഷാ സമ്മേളനം മഹ്ളറത്തുൽ ബദ്‌രിയ്യഃ ജില്ലാ വാർഷികം, മർകസ് സമ്മേളന പ്രചരണം  എന്നിവയുടെ സ്വാഗത സംഘം ഓഫീസ് ഉൽഘാടനം വെന്മേനാട് ഉസ്താദ് അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫസൽ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ അബ്ദുല്ലതീഫ് ഹാജി ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി വി മുസ്തഫ സഖാഫി വിഷയാവതരണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.പി യു അലി മുഖ്യ പ്രഭാഷണം നടത്തി. സഖാഫി ശൂറ ജില്ലാ സെക്രട്ടറി അബ്ദുല്ലതീഫ് അസ്ഹരി, എസ്.വൈ എസ് ജില്ലാ സെക്രട്ടറി എ എ ജഅഫർ, ഐ പി എഫ് ജില്ലാ ചെയർമാൻ പി.കെ ജഅഫർ, എസ് എം എ സ്റ്റേറ്റ് കൗൺസിലർ കൗക്കാനപ്പെട്ടി അബൂബക്കർ ഹാജി, ജില്ലാ സെക്രട്ടറി സത്താർ പഴുവിൽ പ്രസംഗിച്ചു. വട്ടേക്കാട് ഹൈദ്രോസ് തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി,...

Read More

ടി വി അച്യുത വാരിയർ മാധ്യമ പുരസ്കാരം മനീഷ് വി ഡേവിഡിനും ലിജിത് തരകനും സമ്മാനിച്ചു

ഗുരുവായൂർ : ഒല്ലൂർ പ്രസ് ക്ലബിൻറെ ടി.വി. അച്യുത വാരിയർ മാധ്യമ പുരസ്കാരം സി.സി.ടി.വി സീനിയർ എഡിറ്റർ മനീഷ് വി. ഡേവിഡിനും മാധ്യമം ഗുരുവായൂർ ലേഖകൻ ലിജിത്ത് തരകനും സമ്മാനിച്ചു. ഒല്ലൂരിൽ നടന്ന ചടങ്ങിൽ വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പുരസ്കാരം സമ്മാനിച്ചു. ഫലകവും പ്രശസ്തിപത്രവും 5000 രൂപയും അടങ്ങുന്നതാണ് പുസ്കാരം. പുരസ്കാര ജേതാക്കളെ ചീഫ് വിപ്പ് കെ. രാജൻ പൊന്നാട അണിയിച്ചു. നടൻ ജയരാജ് വാരിയർ മുഖ്യപ്രഭാഷണം നടത്തി. തൃശൂർ ആക്ടിങ് മേയർ പി. റാഫി ജോസ് മുഖ്യാതിഥിയായിരുന്നു. പ്രസ് ക്ലബ് പ്രസിഡൻറ് കെ.ആർ. ഔസേപ്പ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി.പി. പോളി, ബിന്ദു കുട്ടൻ, പ്രസ് ക്ലബ് സെക്രട്ടറി റാഫി ചാലിശ്ശേരി, സുരേഷ് എടക്കുന്നി, വി.ജെ. റാഫി, ജെയിംസ് ചാക്കേരി എന്നിവർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2020
S M T W T F S
 1
2345678
9101112131415
16171819202122
23242526272829