Select Page

Day: February 26, 2020

ഡൽഹിയിലെ മുസ്ലിം വംശഹത്യ – വെൽഫെയർ പാർട്ടി പ്രകടനം നടത്തി

ചാവക്കാട് : പൗരത്വത്തിന്റെ പേരിൽ ഡൽഹിയിൽ നടക്കുന്ന വംശഹത്യക്കെതിരെ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സംഘ്പരിവാറിന്റെ നേതൃത്വത്തിൽ തികച്ചും വംശീയമായ ഉന്മൂലനമാണ് ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തു സമാധാനം ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ രാജിവെച്ച് പുറത്തു പോകണമെന്ന മുദ്രാവാക്യം പ്രകടനത്തിൽ ഉയർന്നു. മണ്ഡലം പ്രസിഡന്റ്‌ സി.ആർ.ഹനീഫ, മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ, വൈസ് പ്രസിഡന്റ്‌ പി.കെ.അക്ബർ, അബ്ദുൽ റസാഖ്.പി.എച്ച്, ഒ.കെ.റഹീം, സൈഫുദ്ധീൻ ഇ.എം. കെ. ഷിഹാബ്. കെ.വി,മുഹമ്മദ്‌ സുഹൈൽ എന്നിവർ നേതൃത്വം...

Read More

ഡൽഹി കലാപം വംശീയ ഉന്മൂലനത്തിനുവേണ്ടിയുള്ള മുന്നൊരുക്കം: എസ് എസ് എഫ്

ചാവക്കാട്: ഗുജറാത്ത് മോഡൽ സ്വപ്നം കണ്ടു സംഘപരിവാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഡൽഹി കലാപം വംശീയ ഉന്മൂലനത്തിനുവേണ്ടിയുള്ള മുന്നൊരുക്കം ആണെന്നും, ഭാരത ജനത ചെറുത്തു തോൽപ്പിക്കുമെന്നും എസ് എസ് എഫ് പ്രസ്താവിച്ചു. മതേതരത്വം ഇല്ലാതെയാക്കാൻ വേണ്ടി നാളിതുവരെയായി ഫാസിസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിന്റെ തുടർക്കഥയാണ് രാജ്യതലസ്ഥാനത്തെ കലാപ കലുഷിതമായ അന്തരീക്ഷം വിളിച്ചറിയിക്കുന്നത്. ഡൽഹിയിലെ ജനാധിപത്യ സമരങ്ങളെ ഭയപ്പെട്ട് അസഹിഷ്ണുത മൂത്ത് കലാപത്തിന് തിരികൊളുത്തിയുള്ള ഫാസിസ്റ്റ് തന്ത്രങ്ങൾക്കെതിരെ രാജ്യത്തെ ജനങ്ങൾ പ്രതിരോധം ഉയർത്തുമെന്നും എസ്.എസ്.എഫ് അഭിപ്രായപ്പെട്ടു. ചാവക്കാട് ഡിവിഷൻ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ലാ ഡിവിഷന്‍ നേതാക്കൾ നേതൃത്വം നൽകി. പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്റ് റഊഫ് മിസ്ബാഹി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് അൽത്താഫ് റഹ്മാൻ മുസ്‌ലിയാർ മാട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ ജനറല്‍ സെക്രട്ടറി താഹിർ ചേറ്റുവ, അഫ്സൽ പാലയൂർ, അബ്ദുൽ അസീസ് ഫാളിലി, അൻസാർ നഈമി തുടങ്ങിയവർ നേതൃത്വം...

Read More

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍

ചാവക്കാട് : രാജ്യമെമ്പാടും പ്രതിഷേധം കത്തിജ്വലിക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ ജനങ്ങള്‍ അനുവദിക്കുകയില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ നയിക്കുന്ന ദേശ രക്ഷാ റോഡ് മാര്‍ച്ചിന് ചാവക്കാട് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. ഈ കരിനിയമത്തിനെതിരെ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടാണ്. ഇത് ഒരു മതത്തിന്റെ മാത്രം പ്രശ്‌നമായി കാണുന്നില്ല. ഈ നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ എടുത്ത കടുത്ത നിലപാടുകള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് ഫസല്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. ഇസ്ഹാഖ് ഫൈസി ചേറ്റുവ അധ്യക്ഷത വഹിച്ചു. പി.കെ. ബാവ ദാരിമി പ്രമേയ പ്രഭാഷണം നടത്തി. അഡ്വ. പി.യു. അലി, ആര്‍.വി. എം. ബശീര്‍ മൗലവി, പി.സി. റഊഫ് മിസ്ബാഹി, ജാഫര്‍ ചേലക്കര, പി കെ ജഅഫര്‍ സംസാരിച്ചു. നവാസ് പാലുവായ്...

Read More

ദേശരക്ഷാ റോഡ് മാര്‍ച്ച് ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു – ചാവക്കാട് സ്വീകരണം നല്‍കും

ചാവക്കാട് : പൗരത്വം ഔദാര്യമല്ല, അവകാശമാണ് എന്ന പ്രമേയത്തില്‍ ഫെബ്രുവരി 29 ന് കേരള മുസ്ലീം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് നടക്കുന്ന ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പങ്കെടുക്കുന്ന ദേശരക്ഷാ സമ്മേളനത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ നയിക്കുന്ന ദേശ രക്ഷാ റോഡ് മാർച്ച് ഇന്ന് രാവിലെ ഒൻപതു മണിയോടെ കൊടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ചു, ടി എൻ പ്രതാപൻ എം പി ഫ്ലാഗ് ഓഫ് ചെയ്തു. . ചാവക്കാട് നടക്കുന്ന സ്വീകരണ സമ്മേളനം കേരള മുസ്ലീം ജമാഅത്ത് ചാവക്കാട് സോണ്‍ പ്രസിഡന്‍റ് ഇസ്ഹാഖ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് ഉദ്ഘാടനം ചെയ്യും.പി കെ ബാവ ദാരിമി പ്രമേയ പ്രഭാഷണവും സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി മുഖ്യപ്രഭാഷണവും നടത്തും. മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2020
S M T W T F S
« Jan   Mar »
 1
2345678
9101112131415
16171819202122
23242526272829