Select Page

Day: April 2, 2020

അകലാട് രാമച്ചപ്പാടത്തിനു തീ പിടിച്ചു

അകലാട് : അകലാട് എം ഐ സി സ്കൂളിനടുത്ത് രാമച്ചപ്പാടത്തിനു തീ പിടിച്ചു. ഇന്ന് രാത്രി ഏഴരയോടെയാണ് തീ പടരുന്നത് കണ്ടത്. നാട്ടുകാരും നബവി ആംബുലൻസ് പ്രവർത്തകരും, ഗുരുവായൂർ ഫയർഫോഴ്‌സും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീ പിടുത്തതിന്റെ കാരണം...

Read More

കൊവിഡ്19 ഇന്ന് സ്ഥിരീകരിച്ച കേസിൽ ചാവക്കാട് സ്വദേശിയും

ചാവക്കാട് : ഇന്ന് കൊവിഡ്19 സ്ഥിരീകരിച്ച കേസിൽ ചാവക്കാട് കടപ്പുറം സ്വദേശിയും. ഇന്നലെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാവക്കാട് സ്വദേശിക്കാണ് കൊവിഡ് 19 പോസറ്റിവ് റിസൽട്ട് വന്നത്. ഇദ്ദേഹത്തെ തൃശൂരിലേക്ക് മാറ്റി. ഇദ്ദേഹം ഡൽഹി നിസാമുദ്ധീനിലെ തബ്ലീഗ് മർക്കസ് സന്ദർശിച്ചിരുന്നു. കഴിഞ്ഞ 24 ന് നാട്ടിലെത്തിയ ഇദ്ദേഹം...

Read More

കമ്മ്യൂണിറ്റി കിച്ചനിലേക്ക് ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ്ന്റെ സഹായ ഹസ്തം

മണത്തല : തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ന്റെ നേതൃത്വത്തിൽ മണത്തല സ്‌കൂളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് അഞ്ഞൂറ് പേർക്കുള്ള ഭക്ഷണ സാധനങ്ങൾ നൽകി. നഗരസഭ കുടുംബശ്രീ ചെയർപേഴ്സൺ പ്രീജ ദേവദാസ് ഏറ്റുവാങ്ങി. ട്രസ്റ്റ് ചെയർമാൻ താഹിർ കെ. എച്, ഗൾഫ് കമ്മറ്റി മെമ്പർ ഫൈസൽ കെ. ഐ, നവാസ് വി. എ, മുനീർ പി. എസ്, രമേശ് സി കെ, ഷഫീക് ടി എം, ജാബിർ കെ. യു കൗൺസിലർ സഫൂറ ബക്കർ എന്നിവർ...

Read More

മുംബൈയിൽ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ ചാവക്കാട് സ്വദേശിനിയെ മുത്തങ്ങയിൽ തടഞ്ഞു – കൊടും വനത്തിൽ രാത്രി കഴിച്ച് കൂട്ടി ദമ്പതികൾ

ചാവക്കാട് : മുംബൈയിൽ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ ചാവക്കാട് തിരുവത്ര സ്വദേശിനിയും ഭർത്താവും സഞ്ചരിച്ച ആംബുലൻസ് മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ നിന്നും കടത്തിവിടാതെ കേരളാ പോലീസ്. ലോക്ക്ഡൗണിന്റെ ഭാഗമായി എല്ലാ അതിർത്തികളും അടച്ചതോടെയാണ് തിരുവത്ര സ്വദേശികളായ ഉസ്മാൻ ഷെയ്ഖും ഭാര്യ ഫാത്തിമയും ആംബുലൻസിൽ കൊടും വനത്തിൽ ഒറ്റപ്പെട്ടത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് മുംബൈയിൽ ശസ്ത്രക്രിയയ്ക്കായി എത്തിയതായിരുന്നു ഇരുവരും. ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് തന്നെ തിരിച്ചുപോയി. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർ നാട്ടിലേക്ക് തിരിക്കാനിരുന്ന ഫ്‌ളൈറ്റ് റദ്ദാക്കി. ഭക്ഷണവും കുടിവെള്ളവും വരെ കിട്ടാത്ത അവസ്ഥയിൽ ഹോട്ടലിൽ പെട്ടുപോയതോടെയാണ് ആംബുലൻസിൽ അവശനിലയിലായ ഭാര്യയേയും കൂട്ടി ഉസ്മാൻ ഷെയ്ഖ് നാട്ടിലേക്ക് തിരിച്ചത്. ചൊവ്വാഴ്ച മുത്തങ്ങ അതിർത്തിയിലെത്തിയ ആംബുലൻസ് പോലീസ് തടഞ്ഞിടുകയായിരുന്നു. കടത്തിവിടാനാകില്ലെന്ന് പോലീസ് അറിയിച്ചതോടെ രാത്രി കൊടുംവനത്തിൽ കഴിച്ചുകൂട്ടേണ്ടി വന്നു. അതിർത്തിയിൽ വെച്ച് പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും ദമ്പതികൾ പറയുന്നു. കർണാടക പോലീസ് അവരുടെ ചെക്ക് പോസ്റ്റിൽ...

Read More

ലോക്ക്ഡൗൺ – അടച്ചിട്ടിരിക്കുന്ന വ്യാപാരികൾക്ക് സഹായധനം നൽകും

ചാവക്കാട്: കൊറോണ19 വ്യാപന ഭീതിയെ തുടർന്ന് നടപ്പിലാക്കിയ ലോക്ഡൗൺ മൂലം അടച്ചിട്ടിരിക്കുന്ന ഇരുപത്തഞ്ചോളം വ്യാപാരികൾക്ക്‌ അടിയന്തര സഹായമായി ആയിരം രൂപ വീതം നൽകാൻ തീരുമാനിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം യൂണിറ്റാണ് ഈ ആശ്വോസ പദ്ധതി നടപ്പിലാക്കുന്നത്. പ്രസിഡന്റ്‌ വി. യു. ഹുസ്സൈൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. ബി. ഹാരീസ്സ്‌, ട്രഷറർ ആർ. ടി. ജലീൽ, വൈസ്‌ പ്രസിഡന്റ് മാരായ കെ. ജി. ശിവശങ്കരൻ, കെ. എ. സിയാദ്‌, സുഭീഷ്കുമാർ, ഇ ജെ. വർഗ്ഗീസ്സ്‌, എം. സി. മുഹമ്മദ് എന്നിവർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

April 2020
S M T W T F S
« Mar   May »
 1234
567891011
12131415161718
19202122232425
2627282930