വിനായക്

വിനായക്

ചാവക്കാട്: ടിവി തലയില്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒന്നരവയസ്സുകാരന്‍ മരിച്ചു. ചാവക്കാട് മണത്തല ബേബിറോഡ് ചാണശ്ശേരി വീട്ടില്‍ പ്രമോദിന്റെ മകന്‍ വിനായകനാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ പേനകത്തുള്ള അമ്മയുടെ വീട്ടില്‍ വെച്ചാണ് അപകടം സംഭവിച്ചത്. തലയ്ക്ക് പരിക്കുപറ്റിയ വിനായകന്‍ തൃശൂര്‍ അമല ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌ക്കാരം ഇന്ന് നടക്കും. മാതാവ്: അനീഷ. സഹോദരി: അമ്മാളു.