മന്ദലാംകുന്ന് : ഗവ.ഫിഷറീസ്.യു.പി സ്കൂളിൽ പൂർവ വിദ്യാർഥി സമിതിയുടെ (ഒ.എസ്.എ) നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിക്ക് വിത്ത് നടീൽ ഉദ്ഘാടനം പ്രധാനാധ്യാപിക പി.എസ് മോളി നിര്‍വഹിച്ചു.
ഒ.എസ്.എ പ്രസിഡണ്ട് പി.എ നസീർ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ അസീസ് മന്ദലാംകുന്ന്, പി.ടി.എ വൈസ് പ്രസിഡണ്ട് ടി.കെ യൂസഫ്, ഒ.എസ്.എ സെക്രട്ടറി ബിനേഷ് വലിയകത്ത്, ട്രഷറർ ടി.എസ് ഷാജഹാൻ ഭാരവാഹികളായ കെ.കെ ഇസ്മായിൽ, എ.ബി യൂനസ്, നബീൽ മുഹമ്മദ്, അധ്യാപകരായ വി.എ ബിന്ദു, കെ.ആർ രേഖ, ഇ.പി ഷിബു, വിശാഖ്, ഗഫൂർ, വത്സല അംഗങ്ങളായ എ.എം ഹംസകുട്ടി, പി.എച് ഷാജി, പി.എം ബിലാൽ, പി.എം സക്കരിയ എന്നിവർ പങ്കെടുത്തു.