കടപ്പുറം : ദുബൈ കെഎംസിസി മുൻ സംസ്ഥാന സെക്രട്ടറിയും യുഎഇ കെഎംസിസി കടപ്പുറം പഞ്ചായത്ത് കോ-ഓഡിനേഷൻ കമ്മിറ്റി രക്ഷാധികാരിയുമായ അറക്കൽ ബക്കർ സാഹിബിന്റെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി. കടപ്പുറം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അറക്കൽ ബക്കർ സാഹിബ് അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.
അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉൽഘാടനം ചെയ്തു. കടപ്പുറം സി എച്ച് സൗധത്തിൽ ചേർന്ന പ്രാർത്ഥന സദസ്സിന് ജലീൽ ദാരിമി, ബി ടി സുബൈർ തങ്ങൾ എനിവര്‍ നേതൃത്വം നൽകി.
ദുബൈ കെ എം സി സി തൃശൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട് അനുസ്മരണ പ്രഭാഷണം നടത്തി. ചാവക്കാട് ബ്ലോക്ക് പ്രസിഡന്റ് എം എ അബൂബക്കർ ഹാജി, ഗുരുവായൂർ മണ്ഡലം മുസ്ലിം ലീഗ് ജന:സെക്രട്ടറി എ കെ അബ്ദുൽ കരീം, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ആർ കെ ഇസ്മായിൽ, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി വി പി മൻസൂറലി, അബൂദാബി കെ എം സി സി പഞ്ചായത്ത് പ്രസിഡന്റ് പി വി നസീർ, ജന:സെക്രട്ടാറി ഫൈസൽ കടവിൽ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സുഹൈൽ തങ്ങൾ, ജന:സെക്രടറി ടി ആർ ഇബ്രാഹിം, ഖത്തർ കെ എം സി സി സംസ്ഥാന പ്രവർത്തക സമിതി അംഗം ആർ എസ്സ് ലത്തീഫ്, പി ടി അഫ്സൽ. അനസ് വട്ടേകാട്, ശിഫാസ്, മുഹമ്മദാലി, ഷറഫുദ്ധീൻ വട്ടേകാട്, വി.കെ. ജലാൽ തുടങ്ങിയവർ സംസാരിച്ചു.
കെ എസ് നഹാസ് അദ്ധ്യക്ഷത വഹിച്ചു. ആർ സി അഹമ്മദ്ഷാ സ്വാഗതവും വി എം അക്ബർ നന്ദിയും പറഞ്ഞു.