ചാവക്കാട് : കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. മണത്തല പരപ്പിൽതാഴം സ്വദേശി പ്രകാശൻ (44) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.30 ന് മണത്തല കാണംകോട്ട്‌ സ്‌കൂളിന് സമീപം ദേശീയപാതയിലാണ് അപകടം സംഭവിച്ചത്.
കോട്ടപ്പുറം ലാസിയോ പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചിക്ത്സക്കായി തൃശൂരിലേക്കും മാറ്റുകയായിരുന്നു.