mehandi new
Browsing Category

General

ചുവപ്പ് വിടാതെ ചാവക്കാട് – യു ഡി എഫ് നില മെച്ചപ്പെടുത്തി – നേട്ടം കൊയ്ത് മുസ്‌ലിം ലീഗ്

ചാവക്കാട്: ചാവക്കാട് നഗരസഭയിൽ എൽ ഡി എഫിന് ഭരണത്തുടർച്ച. 21 സീറ്റകളുമായി 25 വർഷം തികയ്ക്കാൻ ജനസമ്മിതി നേടി എൽ ഡി എഫ്. സി പി എം 19, സി പി ഐ 1, സി പി ഐ സ്വതന്ത്ര 1 എന്നിങ്ങനെ യാണ്‌ എൽ ഡി എഫ് വിജയം.യു ഡി എഫ് വാശിയേറിയ മത്സരം കാഴ്ച

‘പാലയൂർ ചരിത്രസ്മൃതി 2025’ ഡിസംബർ 13, 14 തീയതികളിൽ

പാലയൂർ: 'പാലയൂർ ചരിത്രസ്മൃതി 2025' ഡിസംബർ 13, 14 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ ചരിത്രപ്രദർശന മത്സരവും സമ്മേളനവും നടക്കും. പ്രദർശനത്തിന്റെ ഉദ്ഘാടനം മാർ ബോസ്കോ പുത്തൂർ നിർവഹിക്കും. അസി വികാരി ഫാദർ ക്ലിന്റ്

സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം: പ്രചരണ സൈക്കിൾ റാലി സംഘടിപ്പിച്ചു

വടക്കേക്കാട് : സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വടക്കേകാട് റെയ്ഞ്ച് എസ് ബി വി ( സുന്നി ബാല വേദി ) സൈക്കിൾ റാലി സംഘടിപ്പിച്ചു. എസ് ബി വി ചെയർമാൻ ശാകിർ ഫൈസി, കൺവീനർ സ്വാദിഖ് അൻവരി എന്നിവർ നേതൃത്വം നൽകി.

67-ാം വയസ്സിൽ പ്രവാസിയുടെ കന്നിവോട്ട്

പുന്നയൂർക്കുളം: 67-ാം വയസ്സിൽ കന്നിവോട്ട് ചെയ്ത സന്തോഷത്തിൽ അണ്ടത്തോട് പെരിയമ്പലം സ്വദേശിയായ നാലകത്ത് മോനുട്ടി ഹാജി. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ വോട്ടറാണ് ഇദ്ദേഹം.  പ്രവാസിയായ മോനുട്ടി ഹാജി നീണ്ട 40വർഷങ്ങൾക്കിടയിൽ നാട്ടിൽ

അണ്ടത്തോട് വാർഡിൽ സ്ഥാനാർത്ഥികളിൽ സൗഹൃദത്തിന്റെ മനോഹര കാഴ്ച

പുന്നയൂർക്കുളം: പുന്നയൂർക്കുളം പഞ്ചായത്ത് വാർഡ് 20 - ലെ തിരഞ്ഞെടുപ്പ് പോരാട്ടം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലും സൗഹൃദത്തിന്റെ ചൂടൊഴിഞ്ഞില്ല. ശക്തമായ മത്സരത്തിനിടയിലും നാല് സ്ഥാനാർത്ഥികളും ഒരുമിച്ച് ഒരു ഫ്രെയിമിൽ എത്തി സൗഹാർദ്ദത്തിന്റെ

6 ഹൈ സെൻസിറ്റീവ് ബൂത്തുകൾ : ജില്ലയിൽ ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകൾ ചാവക്കാട് സ്റ്റേഷൻ…

ചാവക്കാട് : തൃശൂർ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകൾ ഉള്ള ചാവക്കാട് പോലിസ് സ്റ്റേഷൻ പരിധിയിൽ ശക്തമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയതായി ചാവക്കാട് പോലീസ്. മേഖലയിൽ 200 ഓളം പോലീസ് ഓഫീസർമാരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി

ബിജെപി മുക്ത ഗുരുവായൂരാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് മുൻ എം പി ടി എൻ പ്രതാപൻ

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ ബിജെപിയുടെ രണ്ട് സീറ്റും കോൺഗ്രസ് പിടിച്ചെടുക്കുമെന്ന് മുൻ എംപി ടി എൻ പ്രതാപൻ പറഞ്ഞു. ഗുരുവായൂർ നഗരസഭ ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും ഗുരുവായൂർ നിയോജകമണ്ഡലത്തിൽ വലിയ മുന്നേറ്റം കൊണ്ടുവരുമെന്നും

ഗുരുവായൂർ വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ സിഐടിയു പത്താമത് സ്ഥാപകദിനം ആചരിച്ചു

ഗുരുവായൂർ: ഗുരുവായൂർ വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ സിഐടിയു പത്താമത് സ്ഥാപകദിനം ഗുരുവായൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.പന്തായി ക്ഷേത്രത്തിന് സമീപം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇഖ്ബാൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ നഗരസഭായു ഡി എഫ് സ്ഥാനാർത്ഥികളുടെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം വാക്ക് ഫോർ ഗുരുവായൂർ എന്ന…

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ യു ഡി എഫ് സ്ഥാനാർത്ഥികളുടെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം വാക്ക് ഫോർ ഗുരുവായൂർ എന്ന പദയാത്ര സംഘടിപ്പിച്ചു. എ ഐ സി സി സെക്രട്ടറിയും മുൻ എം പിയുമായ ടി എൻ പ്രതാപൻ നേതൃത്വം നൽകി.തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ ദേവസ്വം

ഇശൽ ഗാഥയുടെ താളത്തിൽ തൃശൂർ – സ്കൂളുകൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു

വടക്കാഞ്ചേരി : ഇശൽ തീരം മാപ്പിള കലാ സാഹിത്യ വേദി തൃശൂരിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഇശൽ ഗാഥ മാപ്പിളപാട്ട് മഹോത്സവത്തിൽ പങ്കെടുത്ത സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണം തൃശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ വെച്ച് നടന്നു.