ചാവക്കാട് : ചാവക്കാട് സിംഗേഴസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ദുരിതാശ്വാസ സഹായത്തിന്റെ രണ്ടാം ഘട്ട വിതരണം ഗുരുവായൂർ എം എൽ എ കെ വി അബ്ദുൽ ഖാദർ നിർവ്വഹിച്ചു.
ചാവക്കാട് റെസ്റ്റ് ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ രമേശ് പയ്യാക്കൽ, ആസിയ മണത്തല എന്നിവര്‍ സഹായം ഏറ്റുവാങ്ങി. മ്യൂസിക് ഡയറക്ടർ റഹ്മത്തുള്ള പാവറട്ടി അധ്യക്ഷത വഹിച്ചു. യൂസഫ് യാഹു ഇടക്കഴിയൂർ, രവി പുന്ന, മുരളി, കബീർ, അബൂബക്കർ, കമറുദ്ധീൻ, സലിം, നാസർചേറ്റുവ, നൗഫാൻ ബിൻ ജാഫർ എന്നിവര്‍ സംസാരിച്ചു. ഒന്നാംഘട്ട സഹായം പാടൂർ ഇടിയഞ്ചിറയിൽ വെച്ച് നേരത്തെ എട്ട് കുടുംബങ്ങൾക്ക് നൽകിയിരുന്നു. മൂന്നാ ഘട്ട പ്രവർത്തനത്തിൽ നേരെത്തെ തീരുമാനിച്ച കുടുംബങ്ങൾക്കുള്ള സഹായം അടുത്ത ദിവസം നല്‍കുമെന്ന് ഗ്രൂപ്പ് അഡ്മിൻ ബഷീർ കുറുപ്പത്ത് അറിയിച്ചു.