ഗുരുവായൂര്‍ : മാതംഗിയുടെ സ്വരമാധുരിയില്‍ ലയിച്ച് ഗുരുപവനപുരി. ബുധനാഴ്ച സ്‌പെഷ്യല്‍ കച്ചേരിയില്‍ മാതംഗി സത്യമൂര്‍ത്തി കാനഡ രാഗത്തില്‍ അലൈ പായുതേ…, ഹംസധ്വനിയില്‍ പാഹി പാഹി.., പന്തുവരാളി രാഗത്തില്‍ പരിപാലയ.. തുടങ്ങിയ കീര്‍ത്തനങ്ങള്‍ ആലപിച്ചു.
തിരുവിഴ വിജു എസ്. ആനന്ദ് (വയലിന്‍), ശ്രീകാന്ത് പുള്ളിക്കന്‍ (മൃദംഗം), മങ്ങാട് പ്രമോദ് (ഘടം) എന്നിവരായിരുന്നു പക്കമേളക്കാര്‍. തുടര്‍ന്ന് കൊന്നക്കുടി ബാലമുരളികൃഷ്ണ പാടി. തുടര്‍ന്ന് യു.പി. രാജുവും നാഗമണിയും ചേര്‍ന്നവതരിപ്പിച്ച മാന്‍ഡൊലിന്‍ കച്ചേരി സദസ്സിന് ആസ്വാദ്യമായി. സംഗീതോത്സവം 5 ദിവസം പിന്നിട്ടപ്പോള്‍ ആയിരത്തോളം പേര്‍ പാടി.
ഇന്നത്തെ സ്പെഷല്‍ കച്ചേരിയില്‍ : കൊല്‍ക്കത്ത ശ്രീവിദ്യ (വായ്പാട്ട്) രാത്രി 6-7, വിഷ്ണുദേവ് നമ്പൂതിരി (വായ്പാട്ട്) 7-8, ഭാര്‍ഗ്ഗവി ബാലസുബ്രഹ്മണ്യം(ചിത്രവീണ)8-9