ഗുരുവായൂര്‍: സിനിമ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വിവാഹിതയായി. കൊല്ലം വാക്കനാട്  ഗോകുലം വീട്ടില്‍ കെ.പി.ഗോപാലകൃഷ്ണന്‍ നായരുടേയും വസന്തകുമാരിയമ്മയുടേയും മകന്‍ സജി ജി നായരാണ് വരന്‍. സിനിമ സീരിയല്‍ രംഗത്ത് സജിയുടേയും സാനിധ്യം ശ്രദ്ധേയമാണ്. ചങ്ങനാശ്ശേരി പെരുന്ന അരവിന്ദത്തില്‍ പരേതനായ എസ് വേണുഗോപാലിന്റേയും കലാ വേണുഗോപാലിന്റെയും മകളാണ് ശാലുമേനോന്‍. ബന്ധുമിത്രാദികളും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഗുരുവായൂര്‍ ദേവാങ്കണത്തില്‍  നടന്ന വിവാഹസദ്യയിലും നിരവധി പേര്‍ പങ്കെടുത്തു.