ചാവക്കാട്: തിരുവത്ര പുത്തന്‍കടപ്പുറത്ത് നബിദിന റാലിക്കിടെ നടന്ന സംഘട്ടനത്തിനു പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് കോണ്ഗ്രസ് നേതാക്കള്‍. യൂത്ത്കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജകമണ്ഡലം  വൈസ്. പ്രസിഡണ്ട് എച്ച് എം നൌഫല്‍, ചാവക്കാട് നഗരസഭാ കൌണ്‍സിലര്‍ പി എം നാസര്‍ എന്നിവരാണ് സംഭവത്തിലെ പാര്‍ട്ടി ബന്ധം നിഷേധിച്ച് രംഗത്ത് വന്നത്. രണ്ടു ക്ലബ്ബുകള്‍ തമ്മിലുണ്ടായ പ്രശ്നം മാത്രമാണെന്നും ഇരു ക്ലബ്ബുകളിലും വിവിധ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ അംഗങ്ങളാണെന്നും ഇവര്‍ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന നന്മ ക്ലബ് അംഗങ്ങള്‍ വ്യത്യസ്ഥ പാര്‍ട്ടികളിലെ പ്രവര്‍ത്തകരാണെന്നും അവര്‍  ചൂണ്ടിക്കാട്ടി. ഗ്രൂപ്പ് വഴക്കോ രാഷ്ട്രീയ സംഘട്ടനമോ അല്ല നടന്നതെന്നും ഇവര്‍ അവകാശപ്പെട്ടു.

ഫോട്ടോ : കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ, ചാവക്കാട് നഗരസഭാ വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ എച്ച് സലാം എന്നിവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നു