ചാവക്കാട്: കണ്‍സ്യൂമര്‍ ഫെഡ് ജനങ്ങള്‍ക്കുള്ളതാണെന്ന ബോധ്യം ജീവനക്കാര്‍ക്കുണ്ടാകണമെന്ന്  സഹകരണവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡിന്റെ റമദാന്‍ വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം ചാവക്കാട് നഗരസഭാ ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃകപരമായി പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ ഫെഡിനെ അഞ്ച് വര്‍ഷംകൊണ്ട്  അഴിമതിയിലൂടെ തകര്‍ത്തു. നഷ്ടപ്രതാപം വീണ്ടെടുക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അഴിമതി കാണിച്ചവര്‍ എത്ര വമ്പന്മാരായാലും കുടുംങ്ങും. ആരുടേയും തിട്ടൂരങ്ങള്‍ക്ക് വഴങ്ങിയാകില്ല നടപടികള്‍. അഴമിമതി മാത്രമല്ല മറ്റു പരിമിതികളും കണ്‍സ്യൂമര്‍ ഫെഡിനുണ്ട്. അവശ്യസാധനങ്ങള്‍ വിലവക്കുറവില്‍ ലഭ്യമാക്കുന്നത് വലിയ വെല്ലുവിളിയാണ് ഇതിന് പരിഹാരമേകുന്നതിനാണ് ഇ-ടെണ്ടര്‍ നടപടിയടക്കമുള്ള കാര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. ജനങ്ങളുടെ ഗുണത്തിനാണ് സ്ഥാപനം. അത് തങ്ങളുടെ മാത്രം ക്ഷേമത്തിനാണെന്ന് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കരുതുന്നുണ്ടെങ്കില്‍ അത് തിരുത്തണം. ഫെഡിന്റെ സുവര്‍ണ്ണ കാലം തിരിച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. നന്മ സ്റ്റോറുകള്‍ വെറുതെ തുറന്നിരിക്കുന്ന അവസ്ഥക്കും മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ അധ്യക്ഷനായി.