ചേറ്റുവ: ചാവക്കാട്, കടപ്പുറം, അടിതിരുത്തി, ചേറ്റുവ, ചിപ്ലിമാട്, ബ്ലാങ്ങാട് തുടങ്ങിയ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം. നാട്ടുകാർക്കും സഞ്ചാരികൾക്കും തെരുവ് നായ്ക്കളെ ഭയന്ന് വഴിനടക്കാൻ കഴിയാത്ത അവസ്ഥയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരട്ടപ്പുഴയിൽ തെരുവ് നായ്ക്കൾ വീട്ടമ്മമ്മാരെ കടിച്ച് പരുക്കേൽപ്പിച്ചിരുന്നു. ആടുകൾ, കോഴി, താറാവ് എന്നിവക്ക് നേരെയുള്ള ആക്രമണം പതിവായിട്ടുണ്ട്. പഞ്ചായത്തുകളിലേക്കു പരാതി നൽകിയെങ്കിലും നടപടികളില്ലെന്നു നാട്ടുകാർ പറയുന്നു.

ഫോട്ടോ: ചേറ്റുവയിൽ നായ്ക്കൾ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ കവാടത്തിൽ തമ്പടിച്ചപ്പോൾ