തിരുവത്ര : പുത്തൻകടപ്പുറം ഇ.എം.എസ് നഗറിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. ചാടീരകത്ത് നൗഷാദി (36) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30 ഓടെ ബൈക്കിലെത്തിയ രണ്ടംഗസംഘം നൗഷാദിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലക്കും ഇടതു കൈക്കും സാരമായ പരിക്കേറ്റ നൗഷാദിനെ ആദ്യം മുതുവട്ടൂർ രാജാ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പുത്തൻ കടപ്പുറം സ്വദേശികളായ യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് നൗഷാദ് പറഞ്ഞു. ഇവരുടെ പേരുവിവരങ്ങൾ പൊലീസിന് നൽകിയിട്ടുണ്ട്.
കടലോര ജാഗ്രത സമിതി അംഗമായ നൗഷാദ് യുവജന ക്ലബ് സെക്രട്ടറി കൂടിയാണ്.