പുന്നയൂര്‍ക്കുളം: പഞ്ചായത്തില്‍ രൂക്ഷമായ വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ അണ്ടത്തോട് മുസ്തഫ സ്മാരക ഡ്രൈവേഴ്സ് യൂണിയന്‍റെ ആഭിമുഖ്യത്തിൽ സൗജന്യ കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. തങ്ങള്‍പടി കെട്ടുങ്ങലില്‍ നടന്ന പദ്ധതിയുടെ ഉദ്‌ഘാടനം വടക്കേക്കാട് എസ്ഐ പി.കെ.മോഹിത് ഉദ്ഘാടനം നിർവഹിച്ചു. സമിതി സെക്രട്ടറി എം.എ.അബ്ദു റൗഫ് അധ്യക്ഷത വഹിച്ചു.
സമിതി ഭാരവാഹികളായ കെ.കെ.താഹിർ, എ.കെ.നാസർ, പി.ആര്‍.ഷാഫി, ജംഷീര്‍ ചോലയില്‍, പി.സലീം, അക്ബർ തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.