ചാവക്കാട് : മോഡിക്ക് വേണ്ടി തുരങ്കം നിർമിക്കുന്ന വാർത്ത ജനങ്ങളിൽ സന്തോഷവും പ്രതീക്ഷയും നൽകുന്നതാണെന്നു അഡ്വ. രശ്മിത രാമചന്ദ്രൻ, ഹിറ്റ്‌ലർ സ്വയം വെടിവെച്ചു മരിച്ചതും ഒരു തുരങ്കത്തിൽ വെച്ചായിരുന്നു വെന്നും അവർ കൂട്ടിച്ചേർത്തു. ഹിറ്റ്ലറുടെ പ്രവർത്തികളുമായി സമാനതകൾ ഏറെയുണ്ട് മോഡിക്കെന്നും അവർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡി വൈ എഫ് ഐ തൃശൂർ ജില്ലാകമ്മിറ്റി ചാവക്കാട് നിന്നും കൊടുങ്ങല്ലൂരിലേക്ക് നാളെ നടത്തുന്ന യൂത്ത് മാർച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
പൗരത്വ ഭേദഗതി ബില്ല് മുഖ്യമായും ഇസ്ലാം മത വിശ്വാസികളെയാണ് ഉന്നം വെക്കുന്നതെന്നും മനുസ്മൃതി ഭരണഘടനയാക്കുകയാണ് ലക്ഷ്യമെന്നും അത് ഇന്ത്യൻ ജനതയെ വിവിധ തട്ടുകളായി തിരിക്കുമെന്നും അവർ വിശദീകരിച്ചു. മത ജാതി രാഷ്ട്രീയ വ്യത്യാസമില്ലാതെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒറ്റക്കെട്ടായി പൊരുത്തണമെന്നും അവർ ആഹ്വാനം ചെയ്തു
ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ വി രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഗ്രീഷ്മ അജയഘോഷ്, ജില്ലാ സെക്രട്ടറി പി ബി അനൂപ്, കെ കെ മുബാറക്, കെ വി ജയൻ, എൻ ബി വൈശാഖൻ, ആർ എൽ ശ്രീലാൽ, വി അനൂപ്, എറിൻ ആന്റണി, സി പി എം ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ, ചിത്രകാരനും ആക്ടിവിസ്റ്റുമായ ഗായത്രി ഗുരുവായൂർ എന്നിവർ സംസാരിച്ചു.

https://www.facebook.com/Chavakkadonline/videos/2556818677888891/