ചാവക്കാട് : ചാവക്കാട് താലൂക്കാശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ പ്രത്യേക പനി ക്ലീനിക്ക് തുടങ്ങും. ക്ലീനിക്കിലെക്ക് രണ്ട് ഡോക്ടര്‍മാരെ ചാവക്കാട് നഗരസഭ പ്രത്യേകമായി നിയമിച്ചു. രാവിലെ ഒന്‍പതു മണിമുതല്‍ വൈകീട്ട് ഏഴു മണിവരെ പ്രത്യേക ഒ പി പ്രവര്‍ത്തിക്കും. നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പനി നിയന്ത്രിക്കുന്നതിനു വേണ്ടി  ഡോക്ടര്‍മാരെയും രോഗ പ്രതിരോധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്സ്പെക്ടരെയും അധികമായി നിയോഗിച്ചിട്ടുണ്ട്.