ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ഇന്നലെ അത്യപൂര്‍വമായ തിരക്കനുഭവപ്പെട്ടു. മകരത്തിലെ മുഹൂര്‍ത്തങ്ങളേറെയുള്ള ആദ്യത്തെ ഞായറാഴ്ചയായതിനാലും മകരവിളക്ക് കഴിഞ്ഞ് ശബരിമല തീര്‍ത്ഥാടകരെത്തിയതുമാണ് ക്ഷേത്രനഗരിയില്‍ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായത്. 127  വിവാഹങ്ങളാണ് ക്ഷേത്രസന്നിധിയില്‍ നടന്നത്. 603 കുട്ടികള്‍ക്ക് ചോറൂണും നല്‍കി. 3ലക്ഷം രൂപയുടെ പാല്‍പ്പായസവും ലക്ഷം രൂപയുടെ ശര്‍ക്കരപ്പായസവും ഭക്തര്‍് ശീട്ടാക്കി. പുലര്‍ച്ചെ തന്നെ വിവാഹ പാര്ട്ടിക്കാരുടെയും ശബരിമല തീര്‍ത്ഥാടകരുടെയും വാഹനങ്ങളെകൊണ്ട് പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ നിറഞ്ഞു. ബസ്സ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യേണ്ടി വന്നതോടെ നഗരം ഗാഗതകുരുക്കില്‍ വീര്‍പ്പുമുട്ടി. കിഴക്കേനടയില്‍ വാഹനങ്ങളുടെ നിര രണ്ട് കിലോമീറ്ററോള നീണ്ടു. ചരിത്രത്തിലാധ്യമായാണ് ക്ഷേത്രനഗരിയില്‍ ഇത്രയും തിരക്കനുഭവപ്പെട്ടത്.