ചാവക്കാട് : ചാവക്കാട്ടെ പ്രശസ്ത ഫിറ്റ്നസ് സെന്‍ററായ ട്രിപ്പിള്‍ എച്ചില്‍ സൌഹൃദ നോമ്പ് തുറ സംഘടിപ്പിച്ചു. ട്രിപ്പിള്‍ എച്ച് വിദ്യാര്‍ഥികളും പൌര പ്രമുഖര്‍ ഉള്‍പ്പെടെ ജാതി മത ഭേദമന്യേ സമൂഹത്തിലെ നാനാ തുറകളിലുള്ളവര്‍  പങ്കെടുത്തു. സ്ഥാപന ഉടമയും ട്രെയിനറുമായ ഷഹീര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എല്ലാ വര്‍ഷവും റമദാനില്‍ ട്രിപ്പിള്‍ എച്ച് സമൂഹ നോമ്പ് തുറ സംഘടിപ്പിക്കാറുണ്ട്.