Header

വൃത്തിഹീനം : ഹണിഗ്രേപ്പ് നിര്‍മ്മാണ കേന്ദ്രം സീല്‍ ചെയ്തു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : വൃത്തിഹീനമായ സാഹചര്യത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന മുന്തിരി ജ്യൂസ് നിര്‍മ്മാണ കേന്ദ്രം ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. തിരുവത്ര പുതിയറയില്‍ വാടക വീട്ടില്‍ പ്രവര്‍ത്തിച്ചുവന്ന ഹണിഗ്രേപ്പ് എന്ന സ്ഥാപനമാണ്‌ ചാവക്കാട് പോലീസിന്‍റെ സാനിധ്യത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി പൂട്ടിയത്. വളാഞ്ചേരി സ്വദേശി ഫൈസലാണ് സ്ഥാപനം നടത്തിയിരുന്നത്. വൃത്തിഹീനമായ കാനുകളിലാണ് ജ്യൂസ് നിറച്ചു വെച്ചിരുന്നത്. രണ്ടു ഡ്രമ്മുകളില്‍ നിറച്ചു വെച്ചിരുന്ന മുന്തിരിച്ചാറും അമ്പതിലധികം പ്ലാസ്റ്റിക് കുട്ടയില്‍ വിലപനക്കായി തയ്യാറാക്കിയ വെച്ചിരുന്ന നൂറുകണക്കിന് പാക്കറ്റ് ജ്യൂസും പിടിച്ചെടുത്തു. വീടിന്റെ പുറക് വശത്ത് മാലിന്യം കുമിഞ്ഞു കൂടിയ നിലയിലാണ്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആരോഗ്യവിഭാഗത്തിന്‍റെ പരിശോധന. ജ്യൂസിന്റെ സാമ്പിള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനു കൈമാറി. ദേശീയ പാതയോരങ്ങളില്‍ കിയോസ്കുകള്‍ സ്ഥാപിച്ചാണ് ഹണി ഗ്രേപ്പ് വില്പന നടത്തി വന്നിരുന്നത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.