ചാവക്കാട് : തിരുവത്ര ഹരിത കലാ കായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച്
പുകയില വിരുദ്ധ പ്രതിജ്ഞയും ലഘുലേഖ വിതരണവും നടന്നു. തിരുവത്ര സ്കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ചാവക്കാട് നഗരസഭ
ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം ടീച്ചര്‍ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ഹരിത പ്രസിഡന്റ് ടി വി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.
കൌണ്‍സിലര്‍മാരായ എം ആര് രാധാകൃഷ്ണന്, കെ എം അലി, ഇന്ദിര രാമു, ടി എം അബ്ദുസലാം, കെ ശാക്കിര്‍ അലി, എം എസ് സാലിഹ്,
പി എ മുഹമ്മദ് അലി എന്നിവര്‍ സംസാരിച്ചു.