aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-06-15 Wednesday

അകാലത്തില്‍ മരിച്ച സഹപ്രവര്‍ത്തകന്റെ വീട് ഓട്ടോ ഡ്രൈവേഴ്സ് കെട്ടിമേഞ്ഞു

Posted on: 03 June 2015
02-05-15 auto drivers
ചാവക്കാട്: ഉറക്കത്തില്‍ ഹൃദയാഘാതംമൂലം മരിച്ച നാല്പതുകാരനായ  ഓട്ടോ ഡ്രൈവറുടെ ചോര്‍ന്നൊലിക്കുന്ന വീട് ചാവക്കാട്ടെ ഓട്ടോ ഡ്രൈവേഴ്‌സ് സഹായസംഘത്തിന്റെ മേല്‍നോട്ടത്തില്‍ കെട്ടിമേഞ്ഞു. കഴിഞ്ഞ മെയ് 24 ാം തിയതി മരിച്ച തിരുവത്ര ഗാന്ധി നഗര്‍ റോഡില്‍ കൂര്‍ക്കപ്പറമ്പില്‍ വിജയന്റെ(40) വീടാണ് കെട്ടിമേഞ്ഞത്. കുഞ്ഞിന്റെ 90 ആഘോഷിച്ച് ഉറങ്ങാന്‍ കിടന്ന വിജയന്‍ പിന്നീട് ഉണര്‍ന്നില്ല. നിര്‍ദ്ധന കുടുംബാംഗമായ വിജയന്‍ തിരുവത്രയില്‍ ഓട്ടോ ഓടിച്ചും, പെയിന്റിംഗ് ജോലി ചെയ്തുമാണ് കുടുബം പോറ്റിയിരുന്നത്. വീടിന്റെ ഏക ആശ്രയമായിരുന്ന വിജയന്റെ മരണത്തോടെ കുടുബം അനാഥമായി.
മഴയത്ത് ചോര്‍ന്നൊലിച്ചിരുന്ന ഓലമേഞ്ഞ ഇവരുടെ വീട് ടാര്‍പ്പോളിന്‍ ഇട്ടു മൂടിയ നിലയിലായിരുന്നു. കുടുബത്തിന്റെ ദയനീയത മനസിലാക്കിയ ഓട്ടോ ഡ്രൈവേഴ്‌സ് സഹായസംഘം പ്രവര്‍ത്തകര്‍ വിജയന്‍ തങ്ങളുടെ സഹകരണസംഘത്തില്‍ അംഗമല്ലാതിരുന്നിട്ടും വീട് മേയാന്‍ സഹായവുവുമായി എത്തുകയായിരുന്നു.
പ്രസിഡന്റ് എം.എസ്.ശിവദാസ്, സെക്രട്ടറി എ.കെ.അലി, കെ.എ. ജയതിലകന്‍, കെ.വി.മുഹമ്മദ്, പി.കെ .സന്തോഷ്, എ.എസ്.റഷീദ്, ടി.കെ.ഉമ്മര്‍, വിനയന്‍ കൂര്‍ക്കപ്പറമ്പില്‍, കെ.ജി.മധു, ഹനീഫ മുട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.