aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-06-2015  Wednesday

അഞ്ചങ്ങാടി ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി അഞ്ചാം വാര്‍ഷികം ആഘോഷിച്ചു

Posted on  03 June 2015
02-05-15 shelter jayadevan
ചാവക്കാട്:  കടപ്പുറം അഞ്ചങ്ങാടി ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അഞ്ചാംവാര്‍ഷികാഘോഷങ്ങള്‍ സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു. വിവാഹ ധനസഹായങ്ങള്‍ മുന്‍മന്ത്രി കുട്ടി അഹമ്മദ്കുട്ടിയും പുര കെട്ടിമേയാനുള്ള സഹായങ്ങള്‍ ആട്ടോ കാസ്റ്റ് ചെയര്‍മാന്‍ സി.എച്ച്.റഷീദും ചികിത്സാ ധനസഹായങ്ങള്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍  വി കെ ശാഹുഹാജിയും കടപ്പുറം ഗവണ്‍മെന്റ് വി.എച്ച്.എസ്. സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം എസ് എസ് എല്‍ സി പ്‌ളസ്ടൂ വിജയികളായ മുഴുന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ പാണക്കാട് അബ്ബാസലിതങ്ങളും വിതരണം ചെയ്തു.
ഗള്‍ഫ് പ്രവാസ മേഖലയിലെ മികച്ച പൊതുപ്രവര്‍ത്തനത്തിനുള്ള പ്രവാസി ശ്രേഷ്ഠ അവാര്‍ഡ് കെ.കെ.ഗ്രൂപ്പ് എം.ഡി കെ.കെ .ഹംസകുട്ടിയും, കേരളത്തിലെ പ്രവാസികള്‍ക്കിടയിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള കേരള പ്രവാസി അവാര്‍ഡ് പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജലീല്‍ വലിയകത്തും ചടങ്ങില്‍ ഏറ്റുവാങ്ങി.
അഞ്ചാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി അന്നദാനവും സൗജന്യ രോഗനിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
മികച്ച സംഘടനാ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡുകള്‍ സി.സി.മുഹമ്മദ്, മുഹമ്മദ് ഐനിക്കല്‍, പി.എസ്.സിദ്ധി, എ.എ .അക്ബര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ സമ്മാനിച്ചു.
ഷെല്‍ട്ടര്‍ പ്രസിഡന്റ് റ്റി.കെ.അബ്ദുള്‍ ഗഫൂര്‍ അദ്ധ്യാക്ഷനായിരുന്നു. ട്രഷറര്‍ എ.കെ.ഫറൂഖ് ഹാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ഖാദര്‍ ബാവ പ്രാര്‍ത്ഥനനടത്തി. മഹല്ല് പ്രസിഡന്റ്  പി.സി.കോയമോന്‍ ഹാജി, കെ.വി.അശ്‌റഫ്, എ.കെ .അര്‍ജ്ജുനന്‍, ഇബ്രാഹിം പുളിക്കല്‍, വി.കെ.അഹമ്മദ് ഖാന്‍, ബി.റ്റി.സാലിഹ് തങ്ങള്‍, എ.കെ. ബക്കര്‍, ഷറഫുദ്ധീന്‍ മുനക്കക്കടവ്, സി.എസ്.റഷീദ്, പി.അബ്ദുറഫ്മാന്‍, പി.കെ.ഷറഫുദ്ധീന്‍, എ.കെ.നസീബ് പി.ഹനീഫ ഹാജി, കെ.വി.അഹമ്മദ് ഹാജി, പി.അഹമ്മുഞ്ഞി ഹാജി, സി.എ. മുഹമ്മദ്, എ.എ.അക്ബര്‍, സി.സി.മുഹമ്മദ്, മുഹമ്മദ് ഐനിക്കല്‍, സി.ഖാദര്‍ ഹാജി, കെ.ഐ. ആദം, അഫ്‌സല്‍ കറുകമാട്, സന്‍സാര്‍ കെട്ടുങ്ങല്‍, സി.ഐ.നിഷാദ്, കെ.എം.ഹുസൈന്‍, കെ.ഐ.നൂറുദ്ധീന്‍, അറയ്ക്കല്‍ നൗഫല്‍, റഷീദ് പുതിയങ്ങാടി, എ.എ. ബദറുദ്ദീന്‍, പി.വി.പ്രകാശന്‍, എ.എച്ച്.ഷെബീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഷെല്‍ട്ടര്‍ ജന: സെക്രട്ടറി പി.കെ.ബഷീര്‍ സ്വാഗതവും സെക്രട്ടറി പി.എസ്.ബക്കര്‍ നന്ദിയും പറഞ്ഞു.