aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-06-2015  Wednesday

ചാവക്കാട് നഗരസഭാ കൗണ്‍സില്‍ യോഗം: മെഴുകുതിരി കത്തിച്ച് പ്രതിപക്ഷ പ്രതിഷേധം

Posted on  03 June 2015
ചാവക്കാട്: തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്നാരോപിച്ചുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് അജന്‍ഡ പാസാക്കി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഭരണപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
യോഗ നടപടി തുടങ്ങുന്നതിന് മുമ്പ് തന്നെ മെഴുകുതിരി കത്തിച്ച് പ്രതിഷേധം അറിയിച്ച പ്രതിപക്ഷ അംഗങ്ങള്‍ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുമ്പുതന്നെ മറ്റ് ജനകീയ വിഷയങ്ങള്‍ ഉന്നയിക്കുകയായിരുന്നു. തെരുവ് വിളക്ക് കത്തിക്കല്‍, കുടിവെള്ളം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ ബഹളം. തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ വെച്ച അജന്‍ഡകള്‍ അംഗീകരിച്ചെന്നറിയിച്ച് ചെയര്‍പേഴ്‌സന്‍ എ.കെ. സതീരത്‌നത്തിന്റെ നേതൃത്വത്തില്‍ ഭരണപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോകുകയായിരുന്നു.
അന്യായമായി കൗണ്‍സില്‍ പിരിച്ചുവിട്ട് ഇറങ്ങിപ്പോയ ചേയര്‍പേഴ്‌സന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും നിരുത്തരവാദപരവുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ജില്ലാ ആസൂത്രണ കമ്മിറ്റിക്ക് മുന്നില്‍ പദ്ധതികള്‍ സമര്‍പ്പിക്കാതെ അംഗീകാരം ലഭിക്കാതെ പോയ ഏക മുനിസിപ്പാലിറ്റിയായി ചാവക്കാട് മാറിയെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. ചാമ്പ് പൈപ്പ്, കിണര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ എന്നിവയ്ക്ക് അനുവദിച്ച ഡി.ഡി. ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ വകമാറ്റി ചെലവഴിക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കോലാഹലമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ചെയര്‍പേഴ്‌സന്‍ എ.കെ. സതീരത്‌നം പറഞ്ഞു. കൗണ്‍സില്‍ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ അംഗീകരിച്ചശേഷം പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞിട്ടും പ്രതിപക്ഷം തയ്യാറായില്ലെന്ന് ചെയര്‍പേഴ്‌സന്‍ ആരോപിച്ചു. ചാമ്പ് പൈപ്പിന്റെ ജോലികള്‍ ഗുണഭോക്താക്കള്‍ ചെയ്ത് തീര്‍ക്കുന്ന മുറയ്ക്ക് ഡി.ഡി.വിതരണം നടത്തുമെന്നും ജില്ലാ ആസൂത്രണ കമ്മിറ്റിക്ക് മുന്നില്‍ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 15 വരെ സമയമുണ്ടെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു. ഡി.പി.സി.ക്ക് പദ്ധതികള്‍ സമര്‍പ്പിക്കുന്നതിനെക്കുറിച്ചും തെരുവു വിളക്കുകള്‍ കത്തിക്കുന്നതിന് കരാര്‍ നല്‍കുന്നത് സംബന്ധിച്ചും ബുധനാഴ്ച നടക്കുന്ന അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് ചെയര്‍പേഴ്‌സന്‍ എ.കെ. സതീരത്‌നം വ്യക്തമാക്കി.