15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

05-07-15 Sunday

അറസ്റ്റിനു പിന്നില്‍ ഗോപപ്രതാപന്‍ - കെ എസ് യു

posted on 05 July 2015
ചാവക്കാട്:  കെ.എസ്.യു നേതാവ് എ.എസ് സെറൂക്കിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തിനു പിന്നില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സി.എ ഗോപപ്രതാപനാണെന്ന് കെ.എസ്.യു എ വിഭാഗം ആരോപിച്ചു.
ഗോപ പ്രതാപനും സംഘവും ആഭ്യന്തര വകുപ്പിനെ ഗ്രൂപ്പ് പ്രവര്‍ത്തത്തിന് ഉപയോഗിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ കെ.എസ്.യു സംഘടിപ്പിച്ച മാര്‍ച്ച് തകര്‍ക്കാനാണ് ശനിയാഴ്ച്ച സെറൂക്കിനെ അറസ്റ്റ് ചെയ്യാന്‍ ചാവക്കാട് പൊലീസില്‍ സമ്മര്‍ദ്ദമുണ്ടാക്കിയതെന്നും നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡണ്ടിന് പരാതി നല്‍കുമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ ശ്യാംകുമാര്‍, മുന്‍ ജില്ലാ സെക്രട്ടറി അരുണ്‍ മോഹന്‍, കെ.എസ്.സന്ദീപ്, ഹാരിസ്, പി അഖില്‍ ദാസ്, ഫായിസ് മുതുവട്ടൂര്‍ എന്നിവര്‍ പങ്കെടുത്ത യോഗം തീരുമാനിച്ചു. അതേസമയം പൊലീസ് നേരത്തെ എടുത്ത കേസിന്റെ നടപടിക്രമത്തിന്റെ ഭാഗമാണ് സെറൂക്കിനെ അറസ്റ്റ് ചെയ്തതെന്നും തന്റെ ഭാഗത്ത് നിന്ന് പൊലീസിനെ സ്വാധീനിക്കാന്‍  ഒരു ശ്രമവുമുണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സി.എ ഗോപപ്രതാപന്‍ അറിയിച്ചു. സെറൂക്കിനൊപ്പം പിടികൂടിത് എസ്.ഡി.പി.ഐ പ്രവര്‍ത്തകനെയാണെന്നും അദ്ദേഹം ആരോപിച്ചു.

hawa