15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

05-07-2015 Sunday

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയ കേസില്‍ കെ.എസ്.യു നേതാവ് അറസ്റ്റില്‍
നേതാവിനെ വിട്ടുകിട്ടാന്‍ എ ഗ്രൂപ്പ് , അറസ്റ്റ് പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട് ഐ ഗ്രൂപ്പ് 

posted on 05 July 2015
ചാവക്കാട്: തിരുവത്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി 4 പേര്‍ക്ക് പറ്റിയ സംഭവത്തില്‍ കെ.എസ്.യു നേതാവിനെ അറസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്ന് മോദി സര്‍ക്കാറിന്റെ വിദ്യാഭ്യാസ രംഗത്തെ കാവ്യവത്ക്കരണത്തിനെതിരെ കെ.എസ്.യു സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് സമരം ചാവക്കാട്ട് നിര്‍ത്തിവെച്ചു. വിദ്യാര്‍ത്ഥി നേതാവിനെ വിട്ടുകിട്ടാന്‍ എ ഗ്രൂപ്പ് പ്രവര്‍ത്തകരും അറസ്റ്റ് പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട് ഐ ഗ്രൂപ്പ് പ്രവര്‍ത്തകരും മണിക്കൂറുകളോളം തടിച്ചു കൂടി നിന്നത് സംഘര്‍ഷാവസ്ഥക്ക് കാരണമായി.
പോസ്റ്റ് ഓഫീസ് സമരത്തില്‍ പങ്കെടുത്ത് അധ്യക്ഷത വഹിക്കാന്‍ പോകുന്നതിനിടിയില്‍ ശനിയാഴ്ച്ച രാവിലെ 10 ഓടെ ചാവക്കാട് പാലത്തിനു സമീപമുള്ള പെട്രോള്‍ പമ്പ് പരിസരത്ത് വെച്ച് കാറില്‍ സഞ്ചരിച്ച കെ.എസ്.യു ബ്ലോക്ക് പ്രസിഡണ്ട് എ.എസ് സെറൂക്കിനെയും ഒപ്പമുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബഷറിനേയുമാണ് ചാവക്കാട് പൊലീസ്  പിടികൂടിയത്.  സംഭവത്തെ തുടര്‍ന്ന് പോസ്റ്റോഫീസ് സമരം മാറ്റിവെച്ചു.
കഴിഞ്ഞ മാസം ഏഴിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവത്ര പുത്തന്‍കടപ്പുറം ഷാഫി നഗറില്‍ പരസ്പ്പരം ഏറ്റുമുട്ടിയത്. മേഖലയില്‍ രണ്ട് ക്ലബുകളെക്കുറിച്ചുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.  എ ഗ്രൂപ്പ് കാരനും കെ.എസ്.യു ബ്ലോക്ക് പ്രസിഡണ്ടുമായ എ.എസ് സെറൂക്ക് (20), ഐ വിഭാഗം പ്രവര്‍ത്തകരായ കുണ്ടുപറമ്പില്‍ ഷാഫി (26), കേരന്റകത്ത് നദീര്‍ (25), നാലകത്ത് അല്‍ത്താഫ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ഐ വിഭാഗത്തിന്റെ പരാതിയില്‍ 8 പേര്‍ക്കും എ വിഭാഗത്തിന്റെ പരാതിയില്‍ 8 പേര്‍ക്കുമെതിരെ വധശ്രമം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. എ വിഭാഗത്തില്‍ നിന്ന് മനാഫ്, സെറൂക്ക്, അബൂബക്കര്‍, അഷ്‌ക്കര്‍, സെയ്തു മുഹമ്മദ്, അസ്ലം, അസീം, ബഷീര്‍ തുടങ്ങി എട്ടു പേര്‍ക്കും എ വിഭാഗം ഐ വിഭാഗത്തിലെ ഫസലു, ആബിദ്, അല്‍ത്താഫ്, അഫ്‌സല്‍, ഗണേഷ്, ഷാഫി, അക്ബര്‍, സച്ചിന്‍ എന്നീ 8 പേര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതിനിടയില്‍ ഐ ഗ്രുപ്പിലെ ബേബി റോഡ് സ്വദേശി വളവില്‍ സച്ചിനെ (31) അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ റിമാന്റില്‍ നിന്ന് ജാമ്യം നേടി. അറസ്റ്റിലായ സച്ചിന്‍ നിരപരാധിയാണെന്നും എന്നാല്‍ എ വിഭാഗത്തില്‍ നിന്ന് ആരേയും പിടികൂടാന്‍ ശ്രമിക്കുന്നില്ലെന്നതും ഐ വിഭാഗം പ്രവര്‍ത്തകരെ നിരാശരാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന നേതാക്കളില്‍ സമ്മര്‍ദ്ദം നടത്തിയതിനെ തുടര്‍ന്ന് ഉന്നത പൊലീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് സെറൂക്കിനെ ശനിയാഴ്ച്ച അറസ്റ്റ് ചെയ്തത്. സെറൂക്കിനെ വിട്ടുകിട്ടാന്‍ എ വിഭാഗം ജില്ലാ നേതാക്കളും പ്രാദേശിക നേതാക്കളും ഉന്നത പൊലീസിനെ സ്വാധീനിക്കുന്നുവെന്ന വിവരമറിഞ്ഞാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ സ്റ്റേഷനിലെത്തിയത്. പിടികൂടിയവരെ വിടരുതെന്ന് ഐ ഗ്രൂപ്പ് നേതാക്കളും വിട്ടുകിട്ടാന്‍ എ ഗ്രൂപ്പ്‌നേതാക്കളും സ്റ്റേഷനില്‍ രാവിലെ 11 മുതല്‍ 1 മണിവരെ തടിച്ചുകൂടിയതാണ് സംഘര്‍ഷാവസ്ഥയുണ്ടാക്കിയത്. അറസ്റ്റ് ചെയ്ത പൊലീസാവട്ടെ ഒടുവില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചയുമുണ്ടാക്കി. ഇതനുസരിച്ച് സെറൂക്കിന്റെ അറസ്റ്റ് ശരിവെക്കാനും കൂടെയുണ്ടായിരുന്ന ബഷറിനെ വിട്ടു നല്‍കാനും തീരുമാനമുണ്ടായതോടെയാണ് ഇരുവിഭാഗവും പിന്മാറിയത്.

hawa