15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

05-07-2015 Sunday

പാഠപുസ്തകങ്ങള്‍ മുപ്പതിനകം വിതരണം ചെയ്യും - വിദ്യാഭ്യാസ മന്ത്രി

posted on 05 July 2015
പുന്നയൂര്‍ക്കുളം: പാഠപുസ്തകങ്ങളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും  മുപ്പതിനകം തന്നെ വിതരണം ചെയ്യാനാകുമെന്നും വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ് പറഞ്ഞു.
പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ ഗവ എല്‍.പി സ്‌കൂളിന് സ്വന്തമായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ നിര്‍മ്മിച്ച നിര്‍മ്മിതി കേന്ദ്ര പ്രൊജക്ട് മാനേജര്‍ ഒ.എ ബോസ്‌കോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഫാത്തിമ ലീനസ്, സംസ്ഥാന ഓട്ടോ കാസ്റ്റ് ലിമിറ്റഡ് ചെയര്‍മാന്‍ സി.എച്ച് റഷീദ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.പി ബഷീര്‍, ചാവക്കാട് എ.ഇ.ഒ പി.ഡി സതീശന്‍,  ഹെഡ് മിസ്ട്രസ് ഇന്‍ചാര്‍ജ് മിനി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭാ പ്രേമന്‍, പഞ്ചയാത്തംഗങ്ങളായ പി.രാജന്‍, വി മുഹമ്മദ്, കെ കുഞ്ഞിമൊയ്തു, സാഹിന സലാം, ബ്ലോക്ക് പഞ്ചായത്തഗങ്ങളായ കുന്നംകാട്ടയില്‍ അബൂബക്കര്‍, സതീജനാര്‍ദ്ദനന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എ.വൈ കുഞ്ഞിമൊയ്തു, സി.പി.എം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി സി ധര്‍മ്മന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

hawa