posted on 07 June
2015 പുന്നയൂര്‍ക്കുളം: പാഠപുസ്ത വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ഭ്യാസ മന്ത്രി
അബ്ദുറബ്ബിനെതിരെ കരിങ്കൊടി ഉയര്‍ത്താനുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ശ്രമം
മന്ത്രിയുടെ റൂട്ട് മാറ്റിയതിനെ തുടര്‍ന്ന് വിജയിച്ചില്ല. പുന്നയൂര്‍ക്കുളം
ചമ്മന്നൂരില്‍ ഗവ എല്‍.പി സ്കൂളിന് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം
നിര്‍വഹിക്കാനെത്തിയതായിരുന്നു മന്ത്രി. മന്ത്രിക്കെതിരെ കരിങ്കൊടിയുമായി
എസ്.എഫ്.ഐ പ്രതിഷേധമുണ്ടാകുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് കുന്നംകുളം
ഡി.വൈ.എസ്.പി ടോമി സെബാസ്റ്റ്യന്‍, ചാവക്കാട് സി.ഐ പി അബ്ദുല്‍ മുനീര്‍, എസ്.ഐമാരായ
സി.ജെ അബ്ദുല്‍ ലത്തീഫ്, എം ഗോവിന്ദന് എന്നിവരുടെ നേതൃത്വത്തിലുള്ള സുരക്ഷാ
വിഭാഗമാണ് മന്ത്രിയുടെ റൂട്ട് മാറ്റിയത്. ആറ്റുപുറം വഴിയായിരുന്നു മന്ത്രി
ചമ്മന്നൂരിലെത്തിയത്. ചമ്മന്നൂര്‍ സെന്ററിലാണ് മന്ത്രി തിരിച്ചുവരുമെന്ന് കരുതി
വിദ്യാര്‍ത്ഥികള്‍ കാത്തുനിന്നത്. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മന്ത്രി കല്ലിങ്ങല്‍,
വടക്കേക്കാട് വഴിയാണ് ചാവക്കാട്ടേക്ക് പോയത്. സംഭമറിഞ്ഞ് വിദ്യാര്‍ത്ഥികള്‍
ബൈക്കുകളില്‍ പിന്തുടരാന് ശ്രമിച്ചതും വിജയിച്ചില്ല. |