15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

05-07-15 Sunday

ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ ഏല്പിച്ച പൊതിയില്‍ കഞ്ചാവ്‌

posted on 05 July 2015
പുന്നയൂര്‍ക്കുളം: സുഹൃത്തിന് നല്‍കാനെന്നു പറഞ്ഞ് ഗള്‍ഫിലേക്ക് പോകുന്ന ആളുടെ പക്കല്‍ ഏല്പിച്ച പൊതിയില്‍ കഞ്ചാവ്. തെക്കേ പുന്നയൂര്‍ കടയില്‍ ഷാഹിദിനാണ് പൊതിയില്‍നിന്ന് കഞ്ചാവ് കിട്ടിയത്. പൊതിയില്‍ ഉണ്ടായിരുന്ന പാന്റ്‌സ് പിന്നീട് ഹാന്‍ഡ്ബാഗിലേക്ക് വെയ്ക്കുന്നതിനിടെ പോക്കറ്റില്‍ പൊതിയും കഞ്ചാവും കാണുകയായിരുന്നു. ഇത് ഉടന്‍ വടക്കേക്കാട് പോലീസില്‍ ഏല്പിച്ചു. ഗള്‍ഫില്‍ കടുത്ത ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ വടക്കേക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. കൂടെ ജോലിയെടുക്കുന്ന ഗുരുവായൂര്‍ സ്വദേശിക്ക് നല്‍കാനെന്നു പറഞ്ഞാണ് ബൈക്കിലെത്തിയ ഒരാള്‍ പ്ലാസ്റ്റിക് കവര്‍ നല്‍കിയത്. കവര്‍ ഷാഹിദിന്റെ വീട്ടിലെത്തിച്ച ആളെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്‌ഐ മുഹമ്മദ് ലത്തീഫ് പറഞ്ഞു..

hawa