15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

05-07-2015 Sunday

പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തിലെ തര്‍പ്പണ തിരുനാളിന് കൊടികയറി

posted on 05 July 2015
ചാവക്കാട് : പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ത്ഥകേന്ദ്രത്തില്‍ 11, 12 തിയ്യതികളില്‍ നടത്തുന്ന തര്‍പ്പണ തിരുനാളിന്റെ കൊടിയേറ്റം ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിച്ചു. ദിവ്യബലി സന്ദേശവും അദ്ദേഹം നല്‍കി. ഉറച്ച വിശ്വാസവും, പ്രാര്‍ത്ഥനാതീക്ഷ്ണതയും ആവശ്യമായ ഇക്കാലത്ത് എന്തെങ്കിലും ചെറിയ പ്രതിസന്ധിയുണ്ടായാല്‍ വിശ്വാസം ഉപേക്ഷിക്കുന്നത് കൂടിവരികയാണെന്നും ത്യാഗം സഹിക്കാന്‍ തയ്യാറായാല്‍ മാത്രമേ പ്രതിസന്ധികളെ അതിജീവിക്കാന്‍ ക്രൈസ്തവര്‍ക്ക്്് സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തീര്‍ത്ഥകേന്ദ്രം സഹവികാരി ഫാ. റിന്‍ജോ ഓലപുരയ്ക്കല്‍, ഫാ. തോമസ് കുര്യന്‍ എന്നിവര്‍ സഹകാര്‍മ്മികരായി. രാവിലെ തളിയകുളങ്ങരയില്‍ നിന്നും തര്‍പ്പണ തിരുനാള്‍ കൊടി വാദ്യമേളങ്ങളുടെ അകമ്പടിയോടെ തീര്‍ത്ഥകേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്ന് ആശീര്‍വ്വാദവും കൊടികയറ്റവും നടന്നു. തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ജോണ്‍ അയ്യങ്കാനയില്‍, ട്രസ്റ്റിമാരായ സി.ജി. ജെയ്‌സണ്‍, സി.എം. ജസ്റ്റിന്‍ ബാബു, സി.ഡി. ഫ്രാന്‍സീസ്, ജോസ് വടക്കൂട്ട്, തീര്‍ത്ഥകേന്ദ്രം സെക്രട്ടറി സി.കെ. ജോസ്, കുടുംബകൂട്ടായ്മ കേന്ദ്രസമിതി സെക്രട്ടറി ഇ.എം. ബാബു, തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി.ടി. ഫിലിപ്പ്, ഇ.എഫ്. ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ദിവ്യബലികള്‍ക്ക് ഫാ. സജി കിഴക്കേക്കര, അതിരൂപത വികാരി ജനറല്‍ മോണ്‍. ജോര്‍ജ്ജ് എടക്കളത്തൂര്‍, ഫാ. ആന്റണി അമ്മുത്തന്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. വൈകീട്ട് ബോട്ടുകുളക്കരയിലേക്ക് പ്രദക്ഷിണം ലദീഞ്ഞ്്്, നൊവേന, നേര്‍ച്ച വിതരണം എന്നിവയും നടന്നു.
 

hawa