15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

05-07-15 Sunday

വിദ്യാഭ്യാസ അവാര്‍ഡ്‌ ദാനവും പുരസ്കാര വിതരണവും

posted on 05 July 2015
04-07-15 abdurabu
ചാവക്കാട് : നിയോജകമണ്ഡലം ശിഹാബ് തങ്ങള്‍ റിലീഫ്‌സെല്ലും  അബൂദാബി കെ.എം.സി.സിയും സംയുക്തമായി  സംഘടിപ്പിച്ച  വിദ്യഭ്യാസ അവാര്‍ഡ് ദാന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വജയം നേടിയ വിദ്യാഥികളേയും, മികച്ച നിലവാരം പുലര്‍ത്തിയ സ്‌കൂളുകളേയും കുസാറ്റ് യൂണിവേഴ്‌സിറ്റി എം.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ചാവക്കാട് വഞ്ചികടവ് ശിസുമ ശിവദാസിനെയും ചടങ്ങില്‍ ആദരിച്ചു.
നിയോജക മണ്ഡലം ശിഹാബ് തങ്ങള്‍ റിലീഫ്‌സെല്‍ ചെയര്‍മാന്‍ സി.എച്ച് റഷീദ് അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി. വി കെ മുഹമ്മദ്, ആര്‍.വി അബ്ദുല്‍ റഹീം, എ.കെ അബ്ദുല്‍ കരീം, ആര്‍.പി ബഷീര്‍ , കെ .കെ ഹംസകുട്ടി, എ.വി ഹംസകുട്ടി ഹാജി, ടി.കെ ഉസമാന്‍ എടയൂര്‍, മന്ദലം കുന്ന് മുഹമ്മദുണ്ണി, സി അഷറഫ്, ഹക്കീം എടക്കഴിയൂര്‍, ഹനീഫ് ചാവക്കാട്, ഖമറു ഒരുമനയൂര്‍, എ.എച്ച് സൈനുല്‍ ആബ്ദീന്‍, ലത്തീഫ് പാലയൂര്‍, നഫീസ് യൂസഫ്, അനസ് തിരുവത്ര, റിയാസ് ചാവക്കാട്, ആര്‍.എ അബൂബക്കര്‍, യൂനസ് മണത്തല, ഷാഹു ബ്‌ളാങ്ങാട്, ജുറൈജ് ചേറ്റുവ എന്നിവര്‍ സംസാരിച്ചു.

hawa