Posted on 09 February 2015 ചാവക്കാട്: ദേശീയപാതയില്‍
മൂന്നു വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച്ച
ഉച്ചക്ക് ഒരു മണിക്ക് വെളിയംകോട് അയ്യോട്ടിച്ചിറയില്‍ റോഡു മുറിച്ചു
കടക്കുന്നതിനിടെ ബൈക്കിടിച്ചു പരിക്കേറ്റ തമിഴ്നാട് സ്വദേശിനി തങ്കമണി(50)യെ
അകലാട് നബവി ആക്സിഡന്റ് കെയര്‍ പ്രവര്‍കര്‍ പൊന്നാനി ഗവ. ആശുപത്രിയില്‍
പ്രവശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ്
ആശുപത്രിയിലേക്കു മാറ്റി. വൈകീട്ട് നാലുമണിക്ക് അകലാട് മൊയ്തീന്‍പള്ളി
പരിസരത്ത് സ്കൂള്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് പരിക്കുപറ്റിയ ബൈക്ക്
യാത്രികരായ അണ്ടത്തോട് സ്വദേശികളായ ചുള്ളിയില്‍ ഭാസ്ക്കരന്‍(58),
അമ്പലത്തുവീട്ടില്‍ ഷാഫി(20)എന്നിവരെ നബവി ആംബുലന്‍സ് വളണ്ടിയെഴ്സ്
മുതുവട്ടൂര്‍ രാജാ ആശുപത്രിയിലെത്തിച്ചു. വൈകീട്ട് 6.30ന് എടക്കഴിയൂര്‍ തേക്കേ
മദ്രസയില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ
യാത്രക്കാരായ അകലാട് കരുമത്തിപറമ്പില് സുലൈമാന്‍(25), ഫാത്തിമ(28), ഫസീല(17) എന്നിവരെ രാജാ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |