banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-02-15 Monday

രക്ഷാപ്രവര്‍ത്തനം  വിനയായി ; കൂട്ടത്തല്ലില്‍ കലാശിച്ചു

posted on 09 February 2015
ചാവക്കാട്: ബൈക്കപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്നിരുന്ന യുവാക്കളെ ഓട്ടോ റിക്ഷാ  യാത്രക്കാര്‍ ആശുപത്രിയിലെത്തിച്ചത് ഒടുവില്‍ 'രക്ഷാ പ്രവര്‍ത്തകര്‍'ക്ക് വിനയായി. ചീരംകുളങ്ങര പൂരത്തില്‍ പങ്കെടുത്ത് തിരിച്ചു വന്നിരുന്ന തിരുവത്ര സ്വദേശികളായ വിഷ്ണുദാസ്, ശിവന്‍ എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്നിരുന്നത്. അതുവഴി ഓട്ടോയില്‍ എത്തിയ മൂന്നംഗ സംഘമാണ് ഇവരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം അറിഞ്ഞു ഓട്ടോ യാത്രക്കാരുടെ രണ്ടു സുഹൃത്തുക്കള്‍ ബൈക്കിലും ആശുപത്രിയിലെത്തി. സാരമായി പരിക്കേറ്റയാളെ  ഓട്ടോയില്‍ നിന്ന് ഇറക്കുന്നതിനിടയില്‍ നിസ്സാര പരിക്കേറ്റ യുവാവ് പ്രകോപനമൊന്നും കൂടാതെ രക്ഷാപ്രവര്‍ത്തകരെ  ആക്രമിക്കുകയായിരുന്നു. മര്‍ദനം കൂടിയപ്പോള്‍ രക്ഷാപ്രവര്‍ത്തകരും തിരിച്ചടിച്ചു. സംഭവം കണ്ട് ആശുപത്രിയില്‍ ഉണ്ടായിരുന്നവരും  ഇവര്‍ക്കൊപ്പം ചേര്‍ന്നു. പിന്നെ നടന്നത് കൂട്ടത്തല്ലായിരുന്നു. എല്ലാം കഴിഞ്ഞപ്പോഴാണ് പരിക്കേറ്റ യുവാക്കള്‍ മദ്യ ലഹരിയിലാണെന്ന് അറിഞ്ഞത്. ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. ഇതിനിടെ രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലം വിട്ടു. അപകടത്തിലും തുടര്‍ന്ന്  മര്‍ദ്ദനത്തിലും  പരിക്കേറ്റവരെ പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് സംഭവം.