banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-02-15 Monday

സ്കൂളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം - ചാവക്കാട്‌ പ്രസ്സ്‌ ഫോറം പ്രതിഷേധിച്ചു

posted on  09 February 2015
ചാവക്കാട്‌: നഗരമധ്യത്തില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന എം ആര്‍ ആര്‍ എം ഹയര്‍സെക്കന്‍ഡറി സ്കൂളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ഗൂഡശ്രമത്തിനെതിരെ ചാവക്കാട്ടെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ചാവക്കാട്‌ പ്രസ്സ്‌ ഫോറം ജനറല്‍ ബോഡി യോഗം പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതര്‍ക്ക്‌ പരാതി നല്‍കാനും യോഗം തീരുമാനിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കുപ്രചരണങ്ങള്‍ തടയാനും നടപടി സ്വീകരിക്കാനും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്‍റ് ഇ എം ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം വി ഷക്കീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ ടി വിന്‍സെന്റ്, എ കെ വേണു, റാഫി വലിയകത്ത്‌, മുഹമ്മദ്‌ കാസിം, ശശി പഞ്ചവടി, ഷബീര്‍ എടക്കഴിയൂര്‍, പി ഒ അലിക്കുട്ടി, വി സി സുരേഷ് എന്നിവര്‍ സംസാരിച്ചു.
.