banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-02-15 Monday

കേരളത്തില്‍ തീവ്രവാദം വളരാതിരിക്കാന്‍ കാരണം ലീഗിന്റെ സാന്നിധ്യം

Posted on 09 February 2015
08-02-15 luml muncipal sammelanam
ചാവക്കാട് : കേരളത്തില്‍ വര്‍ഗീയതയും തീവ്രവാദവും വളരാതിരിക്കുന്നത് മുസ്‌ലീംലീഗ് ഉള്ളത് കൊണ്ടാണെന്ന്  വ്യവസായ ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലീംലീഗ് ചാവക്കാട് മുനിസിപ്പല്‍ യോഗം ബ്‌ളാങ്ങാട് ബീച്ചില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിനും, പിന്നോക്കാവസ്ഥയിലുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍  പരിശ്രമിക്കലാണ് ലീഗ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്‌. രാഷ്ട്രീയ മുതലെടുപ്പിന് മുസ്‌ലീം ലീഗ് ഒരുകാലത്തും ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയുമില്ല.  ഐ ടി യുഗം വരുമ്പോള്‍ യുവതലമുറക്ക് ജോലി ലഭിക്കതക്കവിധത്തില്‍ വിദ്യഭ്യാസം നല്‍കാന്‍ നമുക്ക് കഴിയണം.  ഭിന്നിപ്പിച്ച് ഭരിക്കുന്ന ബി ജെ പി യുടെ തന്ത്രങ്ങള്‍ക്കുള്ള തിരിച്ചടിയാവും ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം. താഴെ തട്ടിലുള്ളവര്‍ക്കിടയില്‍ ഏറ്റവുമധികം പ്രവര്‍ത്തിക്കുന്നത് മുസ്‌ലീംലീഗാണ് അതിനാലാണ് മറ്റു സംഘടനകളില്‍ നിന്നും നിരവധിപേര്‍  ലീഗിലേക്ക് കടന്നുവരുന്നത്.  ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ ലീഗിനെ വെല്ലാന്‍ ഇന്നാര്‍ക്കുമാവില്ല. മുസ്‌ലീം ലീഗിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും മാത്യകയാണ്.    തുടര്‍ച്ചയായി സി പി എം ഭരിച്ച ബഗാളിന്റെ അവസ്ഥ ഇന്ന് നമ്മുക്കറിയാം. തൊഴിലില്ലായ്മയും  ദാരിധ്ര്യവും വര്‍ദ്ധിച്ചപ്പോള്‍ പട്ടിണി പാവങ്ങള്‍ കേരളത്തിലേക്കു പാലായനം ചെയ്യുകയാണ്. അച്ചടക്കത്തോടെ പൊതുസമൂഹത്തെ സഹായിക്കലാണ് പൊതുപ്രവര്‍ത്തനംമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഹനീഫ് ചാവക്കാട് അധ്യക്ഷത വഹിച്ചു. ഷെഹീര്‍ നല്ലളം മുഖ്യപ്രഭാക്ഷണം നടത്തി. സി എച്ച് റഷീദ്, ഇ പി ഖമറുദ്ധീന്‍, വി കെ യൂസഫ്, അഡ്വ വി എം മുഹമ്മദ് ഗസാലി, ആര്‍ വി അബ്ദുല്‍ റഹീം, എ കെ അബ്ദുല്‍ കരീം, ഹിമാമുദ്ധീന്‍ റംജജുസേഠ്, മന്ദലംകുന്ന് മുഹമ്മദുണ്ണി , എം എം സിദ്ധീഖ്, ഉസ്മാന്‍ എടയൂര്‍, കെ കെ ഹംസകുട്ടി, കെ വി അലിക്കുട്ടി,  അബൂബക്കര്‍ ലിബിത, എന്നിവര്‍ സംബന്ധിച്ചു. സമ്മേളനത്തിന്റെ ഭാഗമായി  ചാവക്കാട് ഗ്രീന്‍ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു വിവിധ പാര്‍ട്ടികളില്‍ നിന്നും മുസ്‌ലീം ലീഗിലേക്കു കടന്നുവന്ന പ്രവര്‍ത്തകര്‍ക്ക് സമ്മേളനത്തില്‍ കുഞ്ഞാലികുട്ടി മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. .